ആധാർ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത; ആറുമാസത്തേക്ക് ഈ സേവനം സൗജന്യം, തുക ഈടാക്കും മുന്നേ അപ്ഡേറ്റ് ചെയ്യാം
ഇന്ത്യക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയായി മാറിയിരിക്കുകയാണ് ആധാർ കാർഡ്. ബാങ്ക് അക്കൗണ്ടുകൾ, സർക്കാർ പദ്ധതികൾ, മൊബൈൽ സിം കാർഡ്, പാസ്പോർട്ട് തുടങ്ങി നിരവധി സേവനങ്ങൾക്ക് ആധാർ നിർബന്ധമാണ്. അതുകൊണ്ട് തന്നെ ആധാറിലെ വിശദാംശങ്ങൾ എല്ലായ്പ്പോഴും കൃത്യമായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഇപ്പോൾ ആധാർ ഉപയോക്താക്കൾക്കൊരു സന്തോഷ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ആധാറിലെ ഇമെയിൽ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി ഡിസംബർ 31 വരെ സൗജന്യ അവസരം നൽകി യുഐഡിഎഐ. നിലവിൽ 75 രൂപ സർവീസ് ചാർജുള്ള അപ്ഡേഷൻ ഈ കാലയളവിൽ, ആധാർ ആപ്പ് വഴി യാതൊരു ഫീസും കൂടാതെ അപ്ഡേറ്റ് ചെയ്യാൻ കഴിയും. ശരിയായ ഇമെയിൽ, മൊബൈൽ വിശദാംശങ്ങൾ എന്നിവ നൽകുന്നത് ആധാർ സേവനങ്ങളെ കൂടുതൽ സുരക്ഷിതമാക്കും. ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലാത്തവർക്കും, ആധാറിൽ ഇമെയിൽ വിലാസം അപ്ഡേറ്റ് ചെയ്തിട്ടും അപ്ഡേറ്റ് ആവാത്തവർക്കും ഈ അപ്ഡേറ്റ് പ്രയോജനപ്പെടുത്താം. ആധാർ അംഗ ആപ്പ് വഴി നടത്തുന്ന അപ്ഡേറ്റുകൾക്ക് മാത്രമേ ഈ സൗകര്യം ബാധകമാകൂ എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആധാറിൽ ശരിയായ ഇമെയിൽ ഐഡി രജിസ്റ്റർ ചെയ്തിരിക്കുന്നതിന് നിരവധി ഗുണങ്ങളുണ്ട്. ആധാറുമായി ബന്ധപ്പെട്ട അറിയിപ്പുകൾ, സുരക്ഷാ വിവരങ്ങൾ, അപ്ഡേറ്റ് വിശദാംശങ്ങൾ എന്നിവ നേരിട്ട് ഇമെയിലിലേക്ക് അയയ്ക്കുന്നു. ആധാർ സേവനങ്ങൾ ഉപയോഗിക്കുമ്പോഴും ഇത് ഉപയോഗപ്രദമാണ്. അതുപോലെ, ഒരു മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ, വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട ഒടിപികൾ എളുപ്പത്തിൽ സ്വീകരിക്കാൻ കഴിയും. ഇതോടെ, ആധാറുമായി ബന്ധപ്പെട്ട ജോലികൾ കൂടുതൽ സുരക്ഷിതമായും വേഗത്തിലും പൂർത്തിയാക്കാൻ കഴിയും. ആധാറിലെ നിങ്ങളുടെ ഇമെയിൽ വിലാസമോ മറ്റ് വിവരങ്ങളോ കാലഹരണപ്പെട്ടതാണെങ്കിൽ, ഈ അവസരം പ്രയോജനപ്പെടുത്തുന്നത് നല്ലതാണ്. സൗജന്യ അപ്ഡേറ്റ് ഓപ്ഷൻ പരിമിതമായ കാലയളവിലേക്ക് മാത്രമേ ലഭ്യമാകൂ എന്നതിനാൽ പ്രത്യേകിച്ചും, ഉപയോക്താക്കൾ അവരുടെ വിശദാംശങ്ങൾ മുൻകൂട്ടി പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്ന് UIDAI നിർദ്ദേശിക്കുന്നു.ആധാറുമായി ലിങ്ക് ചെയ്ത ഇമെയിൽ എങ്ങനെ പരിശോധിക്കാം? 1. ആധാർ വെബ്സൈറ്റിലോ ആപ്പിലോ ഉള്ള ഇമെയിൽ വെരിഫിക്കേഷൻ പേജിലേക്ക് പോകുക. 2. നിങ്ങളുടെ ആധാർ നമ്പറും മൊബൈൽ നമ്പറും നൽകുക. 3. ഇമെയിൽ വിലാസം പരിശോധിക്കുക എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് അഭ്യർത്ഥന സമർപ്പിക്കുക 4. നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന ഇമെയിൽ വിലാസത്തെക്കുറിച്ച് നിങ്ങളെ അറിയിക്കും





