ഹൈബ്രിഡ് കരുത്തിൽ ഹിമാലയം കീഴടക്കി ഇന്നോവ ഹൈക്രോസും അർബൻ ക്രൂയിസർ ഹൈറൈഡറും

ടൊയോട്ട കിർലോസ്കർ മോട്ടോറിന്റെ ജനപ്രിയ ഹൈബ്രിഡ് വാഹനങ്ങളായ ഇൻവോവ ഹൈക്രോസും അർബൻ ക്രൂയിസർ ഹൈറൈഡറും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചു. പശ്ചിമ ബംഗാളിലെ സമുദ്രനിരപ്പിൽ നിന്ന് ആരംഭിച്ച യാത്ര സിക്കിമിലെ ഹിമാലയൻ മലനിരകളിൽ അവസാനിപ്പിച്ചാണ് രണ്ട് മോഡലുകളും ചരിത്രപരമായ ഈ നേട്ടം കൈവരിച്ചത്. പശ്ചിമ ബംഗാളിലെ മന്ദാർമണിയിൽ (കടൽനിരപ്പിൽ നിന്ന് വെറും 2 മീറ്റർ ഉയരം) നിന്നാരംഭിച്ച യാത്ര സിക്കിമിലെ നാഥുലാ പാസിൽ (സമുദ്രനിരപ്പിൽ നിന്ന് 4,310 മീറ്റർ ഉയരം) ആണ് അവസാനിച്ചത്. 24 മണിക്കൂറിനുള്ളിൽ ഒരു കാർ കൈവരിക്കുന്ന ഏറ്റവും വലിയ ഉയര വ്യതിയാനത്തിനുള്ള റെക്കോർഡാണ് ഹൈക്രോസ് നേടിയത്. നിർദിഷ്ട 24 മണിക്കൂർ പരിധിക്കുള്ളിൽ, അതായത് 22 മണിക്കൂർ 52 മിനിറ്റ് കൊണ്ട് ഹൈക്രോസ് 4,310 മീറ്റർ ഉയരത്തിൽ എത്തിച്ചേർന്നു. അതേസമയം, ഒരൊറ്റ ടാങ്ക് ഇന്ധനത്തിൽ കാർ കൈവരിച്ച ഏറ്റവും കൂടിയ ഉയരത്തിനുള്ള റെക്കോർഡാണ് ഹൈറൈഡർ സ്വന്തമാക്കിയത്. യാത്രയിലുടനീളം വീണ്ടും ഇന്ധനം നിറക്കാതെ മലകയറ്റം പൂർത്തിയാക്കി എന്നതാണ് ഈ നേട്ടത്തിന്റെ പ്രത്യേകത. തീരദേശ പാതകൾ, ദേശീയപാതകൾ, കഠിനമായ മലയോര പാതകൾ, കടുത്ത തണുപ്പ്, അന്തരീക്ഷ മർദ്ദത്തിലെ വലിയ വ്യതിയാനങ്ങൾ എന്നിവ അതിജീവിച്ചാണ് രണ്ട് വാഹനങ്ങളും ലക്ഷ്യസ്ഥാനത്തെത്തിയത്. 2.0-ലിറ്റർ 4-സിലിണ്ടർ പെട്രോൾ + 5-ാം തലമുറ ഹൈബ്രിഡ് എൻജിനാണ് ഹൈക്രോസിന്റെ കരുത്ത്. 1.5-ലിറ്റർ പെട്രോൾ എഞ്ചിൻ + ഇലക്ട്രിക് മോട്ടോർ, 183.7 എച്ച്.പി ഉയർന്ന കരുത്ത് ഉത്പാദിപ്പിക്കും. എ.ആർ.എ.ഐ സാക്ഷ്യപ്പെടുത്തിയതനുസരിച്ച് ലിറ്ററിൽ 27.97 കിലോമീറ്റർ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ടൊയോട്ടയുടെ സ്ട്രോങ് ഹൈബ്രിഡ് സാങ്കേതികവിദ്യ പുറത്തുനിന്ന് ചാർജ് ചെയ്യേണ്ടതില്ലാത്ത സ്ട്രോങ് ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് രണ്ട് വാഹനങ്ങളിലും പ്രവർത്തിക്കുന്നത്. ഡ്രൈവിങ് സാഹചര്യങ്ങൾക്കനുസരിച്ച് പെട്രോൾ എൻജിൻ മാത്രമായോ, ഇലക്ട്രിക് മോട്ടോർ മാത്രമായോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ സ്വയം പ്രവർത്തിക്കുന്നു. വാഹനം വേഗത കുറക്കുമ്പോഴും ബ്രേക്ക് ചെയ്യുമ്പോഴും നഷ്ടപ്പെടുന്ന ഊർജ്ജം തിരികെ സംഭരിച്ച് ഹൈബ്രിഡ് ബാറ്ററി ചാർജ് ചെയ്യുന്നു. എഞ്ചിൻ പ്രവർത്തിക്കുമ്പോഴും ബാറ്ററി ചാർജ് ചെയ്യപ്പെടുകയും, ആവശ്യാനുസരണം പെട്രോൾ എൻജിന് ഇലക്ട്രിക് മോട്ടോർ അധിക കരുത്ത് നൽകുകയും ചെയ്യുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot