ഇരിങ്ങത്ത് വില്‍പ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
തുറയൂര്‍: ഇരിങ്ങത്ത് വില്‍പ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍. ഇന്നലെ രാത്രി 12 മണിയോടെ ഇരിങ്ങത്ത് പാക്കനാപുരത്ത് വെച്ചാണ് ഇരിങ്ങത്ത് നടക്കല്‍ സുഹൈല്‍(29) നെ ഡാന്‍സാഫ് സംഘം പിടികൂടിയത്.
ഇയാളുടെ പോക്കറ്റില്‍ നിന്നും 2.44 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്.രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പേഴ്സിനുള്ളില്‍ കവറില്‍ ക്രിസ്റ്റന്‍ രൂപത്തിലുള്ള എം.ഡി.എം.എ യാണ് കണ്ടെടുത്തത്. ഇയാളില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്.
സബ് ഇന്‍സെപക്ടര്‍ ജയദാസന്‍ എം.കെ ജി.എസ്.ഐ സുദര്‍ശന കുമാര്‍, സിപി.ഓ ഡ്രൈവര്‍ സുബിന്‍കുമാര്‍, ഡാന്‍സാഫ് സ്ക്വാഡ് അംഗങ്ങളായ മനോജ് രാമത്ത് ജി.എസ്.ഐ, ബിനീഷ്, ജി.എസ്.ഐ ഷാജി.പി.വി, സി.പി.ഓ ശോഭിത്ത് എന്നിവരായിരുന്നു പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.





