വരുമാനം നികുതിയിളവ് പരിധിക്ക് താഴെയാണെങ്കിലും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടതിൻ്റെ 7 കാരണങ്ങൾ

വരുമാനം അടിസ്ഥാന നികുതിയിളവ് പരിധി കവിയുമ്പോൾ മാത്രമേ ഐ.ടി.ആർ ഫയൽ ചെയ്യേണ്ടതുള്ളൂ എന്നാണ് പലരും കരുതുന്നത്. എന്നാൽ ഇത് എല്ലായ്പ്പോഴും ശരിയല്ല. നിങ്ങളുടെ വരുമാനത്തിനപ്പുറം ചില സാമ്പത്തിക ഇടപാടുകൾ, ചെലവുകൾ, വിദേശ നിക്ഷേപങ്ങൾ എന്നിവയുണ്ടെങ്കിൽ വരുമാനം കുറവാണെങ്കിലും ഐ.ടി.ആർ ഫയൽ ചെയ്യുന്നത് നിർബന്ധമാണ്. അസസ്‌മെൻ്റ് ഇയർ (AY) 2026-27 ഫയലിങ് സീസൺ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ, പിഴകൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ താഴെ പറയുന്നവയാണ്:1. സേവിങ്സ് അക്കൗണ്ടുകളിലെ വലിയ നിക്ഷേപംഒരു സാമ്പത്തിക വർഷത്തിൽ ഒന്നോ അതിലധികമോ സേവിങ്സ് അക്കൗണ്ടുകളിൽ 50 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ ITR ഫയൽ ചെയ്യണം. ഉയർന്ന മൂല്യമുള്ള സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കാനും സുതാര്യത ഉറപ്പാക്കാനുമാണ് സർക്കാർ ഈ നിയമം നടപ്പിലാക്കിയിരിക്കുന്നത്.2. വിദേശ ആസ്തികളുടെ ഉടമസ്ഥാവകാശംഇന്ത്യക്ക് പുറത്ത് ആസ്തിയുള്ള വ്യക്തികൾ ഐ.ടി.ആർ ഫയൽ ചെയ്യുന്നത് നിർബന്ധമാണ്. വിദേശ ഓഹരികൾ, വിദേശ ബാങ്ക് അക്കൗണ്ടുകൾ, വിദേശ സ്ഥാപനങ്ങളിലെ സാമ്പത്തിക താൽപ്പര്യങ്ങൾ, വിദേശ അക്കൗണ്ടുകളിൽ ഒപ്പിടാനുള്ള അധികാരം അല്ലെങ്കിൽ വിദേശ ആസ്തിയുടെ ഗുണഭോക്താവായിരിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. യു.എസ് സ്റ്റോക്കുകളിലും അന്താരാഷ്ട്ര ഫണ്ടുകളിലും നിക്ഷേപിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നതോടെ ഈ നിയമം കൂടുതൽ പ്രസക്തമായി മാറുന്നു.3. കറന്‍റ് അക്കൗണ്ടുകളിൽ 1 കോടിയിലധികം നിക്ഷേപംഒരു സാമ്പത്തിക വർഷത്തിൽ ഒന്നോ അതിലധികമോ കറന്‍റ് അക്കൗണ്ടുകളിലെ ആകെ നിക്ഷേപം 1 കോടി രൂപയിൽ കൂടുതലാണെങ്കിൽ ഐ.ടി.ആർ ഫയൽ ചെയ്യേണ്ടത് നിർബന്ധമാണ്. ആ വ്യക്തിക്ക് നികുതി ബാധ്യതയില്ലെങ്കിൽ പോലും ഈ നിയമം ബാധകമാണ്.4. വിദേശയാത്രയ്ക്കായി 2 ലക്ഷത്തിലധികം രൂപ ചെലവഴിച്ചുഒരു വർഷത്തിനുള്ളിൽ സ്വന്തമായോ മറ്റൊരാൾക്കോ വേണ്ടി വിദേശയാത്രക്കായി 2 ലക്ഷം രൂപയിൽ കൂടുതൽ ചെലവഴിച്ചാൽ ഐ.ടി.ആർ ഫയൽ ചെയ്യണം. ഉയർന്ന മൂല്യമുള്ള ഇടപാടുകൾ റിപ്പോർട്ട് ചെയ്യുന്നതിൻ്റെ ഭാഗമായാണ് ഈ നിയമം.5. 10 ലക്ഷത്തിലധികം രൂപയുടെ പ്രഫഷണൽ വരുമാനംഡോക്ടർമാർ, അഭിഭാഷകർ, ആർക്കിടെക്റ്റുകൾ, കൺസൾട്ടൻ്റുമാർ തുടങ്ങിയ സ്വയം തൊഴിൽ ചെയ്യുന്ന പ്രഫഷണലുകളുടെ മൊത്തം വരുമാനം വർഷത്തിൽ 10 ലക്ഷം രൂപയിൽ കവിയുന്നുവെങ്കിൽ അവർ ഐ.ടി.ആർ ഫയൽ ചെയ്യണം. ചെലവുകൾ കഴിഞ്ഞ് ലാഭമല്ല, മറിച്ച് മൊത്തം ലഭിച്ച തുകയാണ് ഇവിടെ കണക്കാക്കുന്നത്.6. ഉയർന്ന റ്റി.ഡി.എസ് അല്ലെങ്കിൽ റ്റി.സി.എസ്ഒരു സാമ്പത്തിക വർഷത്തിൽ ആകെ റ്റി.ഡി.എസ്, റ്റി.സി.എസ് എന്നിവ 25,000 രൂപയിൽ കൂടുതലാണെങ്കിൽ ഐ.ടി.ആർ ഫയൽ ചെയ്യണം. മുതിർന്ന പൗരന്മാർക്ക് ഈ പരിധി 50,000 രൂപയാണ്. ഫിക്സഡ് ഡിപ്പോസിറ്റ് ഉള്ളവർ, കൺസൾട്ടൻ്റുമാർ തുടങ്ങിയവരെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്.7. 1 ലക്ഷത്തിലധികം രൂപയുടെ വൈദ്യുതി ബിൽനിങ്ങളുടെ വാർഷിക വൈദ്യുതി ബിൽ 1 ലക്ഷം രൂപയിൽ കൂടുതൽ വരുന്നുണ്ടെങ്കിൽ വരുമാനം എത്രയാണെന്ന് നോക്കാതെ തന്നെ ഐ.ടി.ആർ ഫയൽ ചെയ്യേണ്ടത് നിർബന്ധമാണ്.ഈ നിയമങ്ങൾ എന്തുകൊണ്ട് പ്രധാനമാണ്?ബാങ്കുകൾ, സാമ്പത്തിക സ്ഥാപനങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് വലിയ സാമ്പത്തിക ഇടപാടുകൾ ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. അതിനാൽ നിങ്ങളുടെ നിക്ഷേപങ്ങൾ, ചെലവുകൾ, വിദേശ ആസ്തികൾ, ബാങ്കിങ് ഇടപാടുകൾ എന്നിവയെല്ലാം ഇപ്പോൾ നികുതി വകുപ്പിൻ്റെ ശ്രദ്ധയിലായിരിക്കും. അതിനാൽ, ഐ.ടി.ആർ ഫയൽ ചെയ്യേണ്ടതില്ലെന്ന് തീരുമാനിക്കുന്നതിന് മുമ്പ് നിങ്ങളുടെ സാമ്പത്തിക ഇടപാടുകൾ ഒന്ന് കൂടി പരിശോധിക്കുന്നത് നല്ലതാണ്. ഇത് അനാവശ്യമായ നോട്ടീസുകളിൽ നിന്നും പിഴകളിൽ നിന്നും നിങ്ങളെ സംരക്ഷിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button