ട്രെയിൻ ടിക്കറ്റ് മറന്നുപോയോ? പരിഭ്രാന്തരാകേണ്ടതില്ല; ഇന്ത്യൻ റെയിൽവേ നിങ്ങളെ സഹായിക്കും

ന്യ‍ൂഡൽഹി: തിരക്കിട്ട യാത്രകൾക്കിടയിൽ റെയിൽവേ റിസർവ്ഡ് ടിക്കറ്റുകൾ ഇടയ്ക്ക് നമ്മൾ വീട്ടിലോ സ്റ്റേഷനിലോ മറന്നുവെക്കാറുണ്ട്. എന്നാൽ റെയിൽവേയുടെ പുതിയ നിയമമനുസരിച്ച് ടിക്കറ്റ് ഇനി എടുക്കാൻ മറന്നാലും നിങ്ങൾക്ക് പിഴയോ ബുദ്ധിമുട്ടുകളോ ഇല്ലാതെ തന്നെ യാത്ര തുടരാൻ സാധിക്കും.നിങ്ങളുടെ കുടുംബാംഗങ്ങൾക്കോ മറ്റുള്ളവർക്കോ യഥാർഥ ടിക്കറ്റ് ട്രെയിൻ പുറപ്പെടുന്ന സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റർക്ക് മുന്നിൽ ഹാജരാക്കുന്നതു വഴി പിഴ ഈടാക്കാതെയോ ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് എടുക്കാതെയോ യാത്ര തുടരാം. ടിക്കറ്റ് പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷം നിലവിലുള്ള റെയിൽവേ നിയമമപ്രകാരം സ്റ്റേഷൻ മാസ്റ്റർ ഈ വിവരം ട്രെയിൻ റൂട്ടിലെ അടുത്തുള്ള സ്റ്റേഷനിലേക്ക് കൈമാറും. ഇതുവഴി മറ്റ് ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ യാത്ര തുടരാം.ടിക്കറ്റ് എടുക്കാൻ മറന്നെങ്കിൽ ആദ്യം ട്രെയിനിലുള്ള ട്രാവലിങ് ടിക്കറ്റ് എക്സാമിനറെ വിവരം അറിയിച്ചിരിക്കണം. ശേഷം യഥാർത്ഥ ടിക്കറ്റ് എത്രയും വേഗം പുറപ്പെടുന്ന സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റർക്ക് മുന്നിൽ ഹാജരാക്കാൻ കുടുംബാം​ഗങ്ങൾക്ക് നിർദേശം നൽകണം. എങ്കിൽ മാത്രമേ കൃത്യസമയത്ത് നടപടികൾ സ്വീകരിക്കാൻ സാധിക്കൂവെന്നും റെയിൽവേ അറിയിച്ചു. ഐആർസിടിസി വഴി ഓൺലൈനായി ബുക്ക് ചെയ്യുന്ന ഇ-ടിക്കറ്റുകൾക്ക് ഈ നിയമം ബാധകമല്ല. ഓൺലൈൻ ഇ-ടിക്കറ്റുകൾക്ക് ഫോണിലുള്ള മെസ്സേജോ പിഡിഎഫോ കാണിച്ചാൽ മതിയെന്നതിനാലാണ് ഈ നിയമം ബാധകമല്ലാത്തത്. എല്ലാ യാത്രക്കാർക്കും സുരക്ഷിതവും തടസ്സമില്ലാത്തതുമായ യാത്ര ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവേ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കുമായി റെയിൽവേയുടെ ഔദ്യോഗിക ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാമെന്നും റെയിവേ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button