പാൽ ലിറ്ററിന് 7000, പാൽപ്പൊടിക്ക് 80,000 രൂപ വരെ; കഴുതയെ ഇനിയും മണ്ടനെന്ന് വിളിക്കല്ലേ

ഷിംല: ഹിമാചൽ പ്രദേശിലെ ആദ്യത്തെ കഴുത ഫാം ബിലാസ്പൂർ ജില്ലയിലെ കൺട്രോർ ഗ്രാമത്തിൽ പ്രവർത്തനമാരംഭിച്ചു. സഞ്ജീവ് സിങ് ഠാക്കൂറിന്റെ ഉടമസ്ഥതയിലുള്ള ‘ഡയറിക്ക ഫാംസ്’ ആണ് ഈ സംരംഭത്തിന് തുടക്കമിട്ടത്. തുടക്കത്തിൽ 12 കഴുതകളുമായി ആരംഭിച്ച ഫാമിൽ ഇവയുടെ എണ്ണം 25 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. കൺട്രോർ ഗ്രാമത്തിൽ നടന്ന ‘ഡയറി കോൺക്ലേവ് 2026’-ൽ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ മന്ത്രി രാജേഷ് ധർമാനി ഫാമിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. പ്രദേശവാസികൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കർഷകരെ ബദൽ വരുമാന മാർഗങ്ങൾ തേടാൻ പ്രോത്സാഹിപ്പിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ലിറ്ററിന് 7,000 രൂപ; പൊടിക്ക് 80,000 വരെലിറ്ററിന് 7,000 രൂപ നിരക്കിൽ കഴുതപ്പാൽ വിൽക്കാനാണ് ഫാം ലക്ഷ്യമിടുന്നത്. ചർമ സംരക്ഷണ ഉൽപ്പന്നങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, ആരോഗ്യ ഉൽപ്പന്നങ്ങൾ എന്നിവ നിർമിക്കുന്ന ഇന്ത്യൻ, അന്തർദേശീയ കമ്പനികൾക്ക് പാൽ വിതരണം ചെയ്യാനാണ് പദ്ധതി. പൊതുവിപണിയിൽ കഴുതപ്പാലിന് ലിറ്ററിന് ഏകദേശം 5,000 മുതൽ 7,000 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. പാലിന്റെ പൊടിരൂപത്തിന് ഇതിലും വലിയ വിലയുണ്ട്. ഗുണനിലവാരം അനുസരിച്ച് കിലോഗ്രാമിന് 20,000 മുതൽ 80,000 രൂപ വരെയാണ് ഇതിന് വില വരുന്നത്. സ്പിതി ഇനം കഴുതകളുടെ സംരക്ഷണംനിലവിൽ പാൽ ഉൽപ്പാദനം, സംഭരണം, വിപണനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഡയറിക്ക ഫാംസ് എന്ന് സിഎസ്ആർ ജേണൽ റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്ത് കഴുതകളുടെ എണ്ണം കുറഞ്ഞുവരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കമിട്ടതെന്ന് സഹസ്ഥാപക സീറത്ത് തൂർ പറഞ്ഞു. ഹിമാചൽ പ്രദേശിൽ കണ്ടുവരുന്ന ‘സ്പിതി’ ഇനത്തിൽപ്പെട്ട കഴുതകളെ വളർത്തുന്നതിലാണ് കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കമ്പനി നിലവിൽ പ്രതിദിനം 2,700 ലിറ്ററിലധികം പാൽ സംഭരിക്കുന്നുണ്ടെന്ന് സഞ്ജീവ് സിങ് ഠാക്കൂർ വ്യക്തമാക്കി. സ്വന്തം ഫാം നടത്തുന്നതിനൊപ്പം സമീപപ്രദേശങ്ങളിലെ കന്നുകാലി വളർത്തുകാരുമായി സഹകരിച്ചും താക്കൂറും തൂറും പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ സബ്‌സിഡി പദ്ധതിമത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിന്റെ നേരത്തെയുള്ള പത്രക്കുറിപ്പ് പ്രകാരം, മൃഗപ്രജനന ഫാമുകൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 50 ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും. ആട്, ചെമ്മരിയാട്, പന്നി, ഒട്ടകം, കുതിര, കഴുത തുടങ്ങിയവയുടെ ഫാമുകൾ തുടങ്ങാനാണ് ഈ ആനുകൂല്യം ലഭിക്കുക. ഇതുവരെ 2,672.65 കോടി രൂപയുടെ 3,843 പദ്ധതികൾക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഈ പദ്ധതികൾക്കായി 1,233.69 കോടി രൂപയുടെ സബ്‌സിഡിയാണ് അനുവദിച്ചിട്ടുള്ളത്. അനുമതി ലഭിച്ചവയിൽ 2,014 പദ്ധതികൾക്ക് 354.06 കോടി രൂപയുടെ ആദ്യ ഗഡു സബ്‌സിഡി ഇതിനോടകം കൈമാറിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot