കംബാക്ക് കിങ്‌സ്; ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് അർജന്റീന
സൂറിച്ച്: ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് അർജന്റീന. ലോകകപ്പ് ഫൈനലിലേക്ക് മുന്നേറിയതിന് പിന്നാലെയാണ് സ്പെയിനെ മറികടന്ന് ഒന്നാമതെത്തിയത്. ലോകകപ്പ് ആരംഭിക്കുമ്പോൾ അർജന്റീനയായിരുന്നു ഒന്നാം സ്ഥാനത്ത്. 1970.37 ആണ് അർജന്റീനയും പോയിന്റ് രണ്ടാമതുള്ള സ്പെയിനിന് 1965.61 പോയിന്റാണുള്ളത്.2026 ലോകകപ്പ് ആരംഭിക്കുമ്പോൾ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന തന്നെയാണ് ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. എന്നാൽ ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത ഫ്രാൻസ് പിന്നീട് ഒന്നാം സ്ഥാനത്തേക്കും പിന്നാലെ സ്‌പെയിൻ രണ്ടാം സ്ഥാനത്തേക്ക് കയറിയതോടെ അർജന്റീന മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നോക്ക്ഔട്ട് റൗണ്ടുകളിൽ എക്സ്ട്രാ ടൈം വരെ അർജന്റീനയുടെ മത്സരങ്ങൾ നീണ്ടുപോയതാണ് അതിന് പ്രധാന കാരണം. ആദ്യ സെമി ഫൈനലിൽ സ്‌പെയിൻ ഫ്രാൻസിനെ പരാജയപ്പെടുത്തിയപ്പോൾ ലാ റോഹ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരുന്നു. എന്നാൽ രണ്ടാം സെമിയിൽ നിശ്ചിത സമയത്ത് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതോടെ അർജന്റീന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഫൈനലിൽ അർജന്റീന വിജയിക്കുകയാണെങ്കിൽ ഒന്നാം സ്ഥാനത്ത് തന്നെ തുടരും എന്നാൽ സ്‌പെയിൻ ജയിച്ചാൽ അവർ ഒന്നാം സ്ഥാനത്തെത്തും.





