ലോകകപ്പിൽ സൗത്ത് കൊറിയയും കടന്ന് മെക്‌സിക്കോ; റൗണ്ട് ഓഫ് 32 ഉറപ്പിക്കുന്ന ആദ്യ ടീം

ജലിസ്‌കോ: ഫിഫ ലോകകപ്പിൽ റൗണ്ട് ഓഫ് 32 യോഗ്യത ഉറപ്പാക്കുന്ന ആദ്യ ടീമായി മെക്‌സിക്കോ. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ ദക്ഷിണ കൊറിയയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ഒരു മത്സരം ബാക്കിനിൽക്കെ ആതിഥേയരായ മെക്‌സിക്കോ യോഗ്യത സ്വന്തമാക്കിയത്. സ്വന്തം തട്ടകമായ എസ്റ്റാഡിയോയിൽ നടന്ന മത്സരത്തിൽ 50ാം മിനിറ്റിൽ ലൂയിസ് റൊമോയാണ് നിർണായക ഗോൾ നേടിയത്. കൊറിയൻ ഗോൾകീപ്പർ കിം സിംങ് ഗ്യൂവിന്റെ പിഴവിൽ നിന്നാണ് മെക്‌സിക്കോ ഗോൾ സ്‌കോർ ചെയ്തത്. മെക്‌സിക്കോയുടെ എഡ്‌സൻ ആൽവരസ് ഗോൾലൈൻ സേവുമായി ടീമിന്റെ രക്ഷനായി.
നേരത്തെ ഗ്രൂപ്പ് എയിലെ മത്സരത്തിൽ ദക്ഷിണാഫ്രിക്കയേയും മെക്‌സിക്കോ തോൽപ്പിച്ചിരുന്നു. ചെക്ക് റിപ്പബ്ലിക്കിനെതിരെയാണ് ഗ്രൂപ്പിലെ അവസാന മത്സരം. കളിയിലുടനീളം പൊരുതിക്കളിച്ച ഏഷ്യൻ ടീമിന് ഫിനിഷിങിലെ പോരായമകളാണ് പലപ്പോഴും തിരിച്ചടിയായത്. മെക്‌സിക്കൻ ഗോൾകീപ്പർ റൗൾ റാൻഗലിന്റെ മികച്ച സേവുകളും ടീമിന്റെ രക്ഷക്കെത്തി. കളിയുടെ അവസാന മിനിറ്റുകളിൽ കൊറിയൻ താരങ്ങളുടെ ഗോൾശ്രമങ്ങളെല്ലാം മെക്‌സിക്കൻ ഗോൾകീപ്പർ ഗോൾകീപ്പർ നിഷ്പ്രഭമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button