ഇന്റർനെറ്റ് എല്ലാവരുടെയും മൗലികാവകാശം; കുട്ടികളെ മാത്രം അകറ്റാനാകില്ല’; സമ്പൂർണ വിലക്കിനെതിരെ സുപ്രീംകോടതി

‘

ന്യൂഡൽഹി: പ്രായവ്യത്യാസമില്ലാതെ കുട്ടികൾ ഉൾപ്പെടെയുള്ള എല്ലാ വ്യക്തികൾക്കും ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീംകോടതി. സുരക്ഷയുടെ പേരിൽ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തിന്മേൽ സമ്പൂർണ വിലക്ക് ഏർപ്പെടുത്തുന്നത് അവരുടെ സ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും ലംഘിക്കുന്നതാണെന്നും, ലൈംഗികാതിക്രമങ്ങൾ നേരിടേണ്ടിവരുമ്പോൾ സഹായം തേടാനുള്ള അവരുടെ അവസരങ്ങൾ ഇല്ലാതാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വി. ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെയും 19(1)(എ) അനുച്ഛേദത്തിലെ അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്റെയും ഭാഗമാണ് ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള അവകാശമെന്ന് കോടതി ചൂണ്ടിക്കാട്ടി.ഇന്റർനെറ്റിലെ കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണ ദൃശ്യങ്ങളും അധിക്ഷേപ ഉള്ളടക്കങ്ങളും കണ്ടെത്തുന്നതും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് സോഷ്യൽ മീഡിയ വിലക്കുകളെക്കുറിച്ചുള്ള അന്താരാഷ്ട്ര തലത്തിലെ ചർച്ചകളിൽ കോടതി സുപ്രധാന നിരീക്ഷണം നടത്തിയത്.കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ന്യായമാണെന്ന് അംഗീകരിച്ചെങ്കിലും ഇന്റർനെറ്റ് ഉപയോഗത്തിന് പൂർണമായ വിലക്ക് ഏർപ്പെടുത്തുന്നതിനെ കോടതി പിന്തുണച്ചില്ല. വിദ്യാഭ്യാസത്തിനും വിവരശേഖരണത്തിനും സാമൂഹിക ഇടപെടലുകൾക്കും നിർണായകമായ ഒരു മാധ്യമത്തിൽനിന്ന് കുട്ടികളെ അകറ്റിനിർത്തുന്നത് അവരുടെ അവകാശങ്ങളെ ബാധിക്കുമെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ.കൂടാതെ, കുട്ടികളെ പൂർണമായി ഇന്റർനെറ്റിൽ നിന്ന് അകറ്റിനിർത്തുന്നത് വിപരീതഫലം ഉണ്ടാക്കുമെന്നും ഇത് അവരെ കൂടുതൽ അപകടകരമായ വ്യാജ പ്ലാറ്റ്‌ഫോമുകളിലേക്ക് നയിക്കുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. നിർബന്ധിത പ്രായപരിധിയും പൂർണ വിലക്കും നടപ്പാക്കുന്നത് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നത് വഴി സ്വകാര്യത ലംഘനത്തിനും ഇടയാക്കും. ഓൺലൈനിൽ പ്രലോഭിപ്പിക്കപ്പെടുകയോ ഭീഷണിപ്പെടുത്തപ്പെടുകയോ ചൂഷണം ചെയ്യപ്പെടുകയോ ചെയ്യുന്ന കുട്ടികൾ ഇക്കാര്യം മാതാപിതാക്കളോടോ രക്ഷിതാക്കളോടോ വിശ്വസ്തരായ മുതിർന്നവരോടോ തുറന്നുപറയാൻ മടിക്കാനും ഇത്തരം വിലക്കുകൾ കാരണമാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. ഇന്റർനെറ്റ് ഉപയോഗിച്ചതിന് ശിക്ഷിക്കപ്പെടുമെന്ന ഭയം കുട്ടികളെ പരാതിപ്പെടുന്നതിൽനിന്ന് പിന്തിരിപ്പിച്ചേക്കാം. ഇത് കുട്ടികളുടെ സുരക്ഷയെ ദോഷകരമായി ബാധിക്കുകയും പോക്സോ നിയമത്തിന്റെ ലക്ഷ്യത്തെ പരാജയപ്പെടുത്തുകയും ചെയ്യുമെന്ന് കോടതി നിരീക്ഷിച്ചു.പൂർണ വിലക്കിന് പകരം രക്ഷിതാക്കളുടെ നിയന്ത്രണം ഉറപ്പാക്കുന്ന ‘ചൈൽഡ് മോഡ്’ സംവിധാനം, കൃത്യമായ കണ്ടന്റ് മോഡറേഷൻ എന്നിവ നടപ്പിലാക്കാൻ സ്ട്രീമിങ്/സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ തയാറാകണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot