അസിഡിറ്റിക്കും വയറ് വീര്‍ക്കലിനും പരിഹാരം; അടുക്കളയിലുണ്ട് ഈ നമ്പര്‍ 1 ഒറ്റമൂലി

ഇന്ത്യൻ അടുക്കളകളിൽ സാധാരണയായി ഉണ്ടാകുന്ന ചില സുഗന്ധ വ്യഞ്ജനങ്ങളുണ്ട്. ചില കറികളും പലഹാരങ്ങളും ഇവയില്ലാതെ പൂര്‍ണമാകില്ല. അവയിലൊന്നാണ് ഗ്രാമ്പൂ. കാണാൻ ചെറുതാണെങ്കിലും ഗുണങ്ങളുടെ കാര്യത്തിൽ വമ്പനാണ്. ദഹനപ്രശ്നങ്ങൾക്കും വയറ്റിലെ അസ്വസ്ഥതകൾക്കും അത്യുത്തമമാണെന്ന് ഫോർട്ടിസ് വസന്ത് കുഞ്ചിലെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. ശുഭം വത്സ്യ വ്യക്തമാക്കുന്നു. ഗ്രാമ്പൂവിൽ അടങ്ങിയിരിക്കുന്ന യൂജിനോൾ എന്ന സംയുക്തം ദഹനരസങ്ങളുടെ ഉത്പാദനം വർധിഅസിഡിറ്റി എന്നിവയ്ക്ക് പെട്ടെന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു.ഇതിലെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി-ഓക്സിഡന്റ് ഗുണങ്ങൾ കുടലിലെ വീക്കവും അസ്വസ്ഥതകളും കുറയ്ക്കാൻ സഹായിക്കും.കുടലിന് ഗുണകരമായ നല്ല ബാക്ടീരിയകളുടെ വളർച്ചയെ ഇത് പ്രോത്സാഹിപ്പിക്കുന്നു.കുടലിന്റെ ആരോഗ്യം മാത്രമല്ല, ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിച്ചുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഗ്രാമ്പൂ സഹായിക്കും. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായതിനാൽ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സ്ട്രെസ്സും വീക്കങ്ങളും കുറയ്ക്കാനും ഇതിന് കഴിവുണ്ട്.ഒരു ദിവസം എത്ര ഗ്രാമ്പൂ കഴിക്കാം?നിരവധി ഗുണങ്ങളുണ്ടെങ്കിലും ഗ്രാമ്പൂ അമിതമായി കഴിക്കുന്നത് ദോഷം ചെയ്യും. ഗ്രാമ്പൂ അമിതമായി കഴിക്കുന്നത് വയറ്റിൽ പുകച്ചിൽ, അൾസർ, കരൾ സംബന്ധമായ പ്രശ്നങ്ങൾ, രക്തം കട്ടപിടിക്കുന്നതിലെ വ്യതിയാനങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം.ദിവസവും 1 മുതൽ 2 ഗ്രാമ്പൂ വരെ മാത്രം കഴിക്കുക. ഭക്ഷണശേഷം 1 ഗ്രാമ്പൂ നന്നായി ചവച്ചരച്ച് നീരിറക്കുക. അല്ലെങ്കിൽ ഒന്നോ രണ്ടോ ഗ്രാമ്പൂ വെള്ളത്തിലിട്ട് തിളപ്പിച്ച് ചൂടോടെ കുടിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button