വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച് വീട്ടമ്മയുടെ മൃതദേഹം; ഭർത്താവ് പരിക്കേറ്റ് ആശുപത്രിയിൽ; ദുരൂഹത

കോതമംഗലം: എറണാകുളം കോതമംഗലത്ത് വീട്ടമ്മയെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പിണ്ടിമന വെറ്റിലപ്പാറ രാജീവ് ഗാന്ധി കോളനിയിൽ താമസിക്കുന്ന സിനി ബിജു (46) ആണ് മരിച്ചത്.സംഭവസ്ഥലത്ത് നിന്ന് കൈയ്‌ക്ക് പരിക്കേറ്റ നിലയിൽ ഭർത്താവ് ബിജുവിനെ കണ്ടെത്തി. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും താമസിച്ചിരുന്ന വീടിനുള്ളിലാണ് സംഭവം നടന്നത്.സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കോതമംഗലം പൊലീസ് അറിയിച്ചു. സിനിയെ ബിജു വെട്ടിക്കൊന്നതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.ഫോറൻസിക് സംഘവും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഭർത്താവിന്റെ മൊഴിയും ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ഉൾപ്പെടെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാകും തുടർനടപടികൾ സ്വീകരിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button