ഉണര്‍ന്നെണീറ്റയുടന്‍ മൂന്നുകപ്പ്, അതുകഴിഞ്ഞേ മറ്റെന്തുമുള്ളൂ’; എനര്‍ജി സീക്രട്ട് വെളിപ്പെടുത്തി കിങ് ഖാന്‍
‘
പതിറ്റാണ്ടുകളായി ബോളിവുഡിലെ താരസിംഹാസനത്തില്‍ തുടരുകയാണ് ഷാറൂഖ് ഖാന്‍. വര്‍ഷങ്ങളെത്ര പിന്നിട്ടിട്ടും കിങ് ഖാന്റെ ഊര്‍ജ്ജസ്വലതക്കോ പ്രസരിപ്പിനോ ഒരു കുറവുമുണ്ടായിട്ടില്ല. മഹാനടനായി വിലസുന്ന കിങ് ഖാന് ചില എനര്‍ജി സീക്രട്ടുകള്‍ ഉണ്ടാകുമെന്ന് ഉറപ്പാണല്ലോ. മികച്ച ആരോഗ്യശീലങ്ങളില്‍ തുടങ്ങി ഭക്ഷണമെനു വരെ അതിലുണ്ടാകും. ദിവസം മുഴുവന്‍ എങ്ങനെയാണ് ഊര്‍ജ്ജസ്വലമായി തുടരുന്നതെന്നും അതിന്റെ പിന്നിലെ സീക്രട്ട് എന്താണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഷാറൂഖ് ഖാന്‍. തന്റെ പ്രഭാതങ്ങള്‍ തുടങ്ങുന്നത് മൂന്നു കപ്പ് കാപ്പി കഴിച്ചാണെന്നാണ് താരം പ റയുന്നത്. ‘ഉറക്കം എണീറ്റയുടന്‍ മൂന്നുകപ്പ് കാപ്പി കഴിക്കണം. എന്നിട്ടേ ആരുമായും സംസാരത്തിന് പോലും നില്‍ക്കൂ. ജോലിക്ക് ഇത്തിരി വൈകിയാലും ശരി, കാപ്പി നിര്‍ബന്ധം. അതിന്റെ പേരില്‍ ചിലപ്പോള്‍ സെറ്റുകളില്‍ പരിഭവങ്ങളുണ്ടാകാം’- ഷാറൂഖ് പറഞ്ഞു. എക്സില്‍ ‘ആസ്‌ക് മി എനിതിങ് എന്ന ചോദ്യോത്തര പരിപാടിയില്‍ ആരാധകര്‍ക്ക് മറുപടി നല്‍കുകയായിരുന്നു താരം. അതിനിടെയാണ് എനര്‍ജി സീക്രട്ട് വെളിപ്പെടുത്തിയത്. കാപ്പി കഴിക്കല്‍ ശീലമായിപ്പോയതിന്റെ പേരില്‍ വഴക്കു കേള്‍ക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നത് കൂടിയണ് ഷാറൂഖ് ഖാന്റെ പുതിയ വെളിപ്പെടുത്തല്‍. അതേസമയം, ഷാറൂഖിന്റെ കാപ്പി അദ്ദേഹത്തിന്റെ മാത്രം ശീലമാണെന്നും അത് മറ്റുള്ളവര്‍ക്ക് ആരോഗ്യത്തിന് ഗുണകരമായി പരിഗണിക്കാനാകണമെന്നില്ലെ ന്നുമാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ശരീരത്തിലെത്തുന്ന കഫീന്റെ അളവാണ് പ്രശ്‌നം. പ്രതിദിനം 400 മില്ലിഗ്രാം കഫീന്‍ വരെ ആരോഗ്യവാന്മാരില്‍ വലിയ പ്രശ്‌നമുണ്ടാക്കില്ല. ഒരു കപ്പ് കാപ്പിയില്‍ ശരാ ശരി 113-247 മില്ലിഗ്രാം കഫീനാണ് ഉണ്ടാകുക. കഫീന്റെ അളവ് കൂടുന്നത് വിറയല്‍, ആശങ്ക, ഹൃദയമിടിപ്പ്, കുടല്‍, ദഹന പ്രശ്നങ്ങള്‍, ഉറക്കമില്ലായ്മ തുടങ്ങിയവക്കിടയാക്കാം.കാപ്പിയുടെ ആരോഗ്യ ഗുണങ്ങള്‍ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും എന്ന് പല പഠനങ്ങളും പറയുന്നുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന ‘കഫീന്‍’ എന്ന ഘടകമാണ് പ്രധാനമായും ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നത്. മിതമായ അളവില്‍ കാപ്പി കുടിക്കുന്നത് കൊണ്ട് ഏറെ ആരോഗ്യ ഗുണങ്ങളുണ്ട്. 1. ഊര്‍ജ്ജവും ഉന്മേഷവും വര്‍ധിപ്പിക്കുന്നു കാപ്പിയിലെ കഫീന്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും ക്ഷീണം കുറയ്ക്കുകയും ചെയ്യുന്നു. ഇത് ശ്രദ്ധ കേന്ദ്രീകരിക്കാനും ഓര്‍മ്മശക്തിയും മാനസികാവസ്ഥയും മെച്ചപ്പെടുത്താനും സഹായിക്കും. 2. ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നു പതിവായി കാപ്പി കുടിക്കുന്നവരില്‍ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കാപ്പിയിലെ ആന്റിഓക്സിഡന്റുകള്‍ ശരീരത്തിലെ ഇന്‍സുലിന്‍ ഉത്പാദനത്തെയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും നിയന്ത്രിക്കാന്‍ സഹായിക്കുന്നു. 3. കരളിന്റെ സംരക്ഷണം കരളിന്റെ ആരോഗ്യത്തിന് കാപ്പി വളരെ നല്ലതാണ്. ഫാറ്റി ലിവര്‍, ലിവര്‍ സിറോസിസ്, കരള്‍ കാന്‍സര്‍ എന്നിവ തടയാന്‍ കാപ്പി കുടിക്കുന്നത് സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 4. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു മിതമായ അളവില്‍ കാപ്പി കുടിക്കുന്നത് ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു.5. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു കാപ്പി ശരീരത്തിലെ ഉപാപചയ ക്രിയ വര്‍ധിപ്പിക്കുകയും കൊഴുപ്പ് എരിച്ചുകളയാന്‍ സഹായിക്കുകയും ചെയ്യുന്നു. അതിനാല്‍ ബ്ലാക്ക് കോഫി കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കാന്‍ നല്ലതാണ്. 6. ആന്റിഓക്സിഡന്റുകളാല്‍ സമൃദ്ധം ശരീരത്തിലെ കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റുകള്‍ കാപ്പിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. (കുറിപ്പ്: മുകളില്‍ പറഞ്ഞിട്ടുള്ളത് പൊതുവായുള്ള ആരോഗ്യ വിവരങ്ങള്‍ മാത്രമാണ്. ഏതെങ്കിലും ചികിത്സയോ ശീലങ്ങളോ തുടങ്ങാനുള്ള നിര്‍ദേശമല്ല. ആരോഗ്യപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് വിദഗ്ധരുടെ അഭിപ്രായം തേടുക).





