കൊല്ലം പുത്തൂരിൽ യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി
കൊല്ലം: കൊല്ലം പുത്തൂർ മുഴിക്കോടിൽ യുവാവിനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി. മുഴിക്കോട് സ്വദേശി ആദർശാണ് മരിച്ചത്. സംഭവത്തിൽ അയൽവാസി സുനിൽകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തർക്കം രൂക്ഷമായതോടെ സുനിൽകുമാർ ആദർശിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ആദർശിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.





