കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പൊലീസിന് നേരേ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥനെ സിറിഞ്ച് കൊണ്ട് കുത്തി, പരിക്ക്

കോഴിക്കോട്: നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പൊലീസിന് നേരേ ആക്രമണം. ശനിയാഴ്ച രാത്രി കോഴിക്കോട് മാനാഞ്ചിറ സ്ക്വയറിലാണ് സംഭവം. അക്രമികൾ പൊലീസ് ഉദ്യോഗസ്ഥനെ സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചു. കോഴിക്കോട് ടൗൺ സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണത്തിന് പിന്നിൽ ലഹരിസംഘമാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button