ചുമച്ചത് ഇഷ്‌ടപ്പെട്ടില്ല; കാസർകോട് പത്രവിതരണക്കാരനെ അയൽവാസി മർദിച്ചു

കാസർകോട്: ഉപ്പളയിൽ ചുമ കേട്ട് പ്രകോപിതനായ യുവാവ് പത്രവിതരണക്കാരനായ അയൽവാസിയെ ക്രൂരമായി മർദിച്ചു. ഉപ്പളയിലും പരിസരപ്രദേശങ്ങളിലും ദിനപത്രങ്ങൾ വിതരണം ചെയ്യുന്ന മണിമുണ്ട സ്വദേശി അസൈനാർക്കാണ് (58) മർദനമേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് അസൈനാർ വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ചുമച്ചതാണ് അയൽവാസിയായ ജംഷീദിനെ പ്രകോപിപ്പിച്ചത്.ചുമ കേട്ട് ക്ഷുഭിതനായെത്തിയ ജംഷീദ് ആക്രോശിക്കുകയും, അസൈനാറെ കഴുത്തിനുപിടിച്ച് വീട്ടിൽനിന്ന് പുറത്തേക്ക് വലിച്ചിറക്കി ക്രൂരമായി മർദിക്കുകയുമായിരുന്നു എന്നാണ് പരാതി. അക്രമത്തിൽ തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തിന് മൂന്ന് തുന്നലുകൾ വേണ്ടിവന്നു.പരിക്കേറ്റ അസൈനാറെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button