വടകരയിൽ സ്കൂട്ടറിൽ ബസ് ഇടിച്ച് സ്കൂട്ടർ യാത്രിക മരിച്ചു
_________________________________________________________________________________________________

വടകര: തോടന്നൂർ കന്നിനട പാലത്തിന് സമീപം ബസിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. ഒരാൾക്ക് പരുക്ക്. പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കടയിലെ മീത്തലെ പരവൻ തറേമ്മൽ റംല (53) ആണ് മരിച്ചത്. ഇന്നലെ വ്യാഴം രാത്രി ഏഴരയോടെയാണ് അപകടം.
വടകരയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിതാവിനെ സന്ദർശിച്ച് വീട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. പാലത്തിലേക്ക് കയറുന്നതിനായി ഇവർ സഞ്ചരിച്ച ഇരുചക്ര വാഹനം വേഗത കുറച്ചതിനിടയിൽ പിന്നാലെ എത്തിയ ബസ് പിറകിൽ ഇടിച്ചാണ് അപകടം.
ഇടിയുടെ ആഘാതത്തിൽ റംല റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. സ്കൂട്ടർ ഓടിച്ച ബന്ധു നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഭർത്താവ്: അമ്മത്. മക്കൾ: ഷംസീർ, റിഫാദ്, റംന. മരുമകൾ:നാജിയ.





