സര്‍ക്കാര്‍ യു പി സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ സംഭവത്തില്‍ അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം

തൃശൂര്‍ | സര്‍ക്കാര്‍ യു പി സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശം. കോടശ്ശേരി പഞ്ചായത്തിലെ ചായ്പന്‍കുഴി സര്‍ക്കാര്‍ യു പി സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ സംഭവത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്.
ഇന്ന് രാവിലെ 11 മണിയോടെയാണ് സ്‌കൂള്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നുവീണത്. അവധി ദിവസമായിരുന്നതിനാല്‍ വിദ്യാര്‍ഥികളും അധ്യാപകരും സ്‌കൂളിലുണ്ടായിരുന്നില്ല. ഇതോടെ വലിയ ദുരന്തമാണ് ഒഴിവായത്. സ്‌കൂളിനോട് ചേര്‍ന്ന് മലയോര ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി അഴുക്കു ചാല്‍ നിര്‍മിച്ചതാണ് കെട്ടിടം തകരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി കെട്ടിടം തകര്‍ന്ന സംഭവത്തിന് ബന്ധമുണ്ടോയെന്നത് പരിശോധിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button