കോഴിക്കോട് റോഡ് മുറിച്ചു കടക്കുന്നതിനിടെ ട്രാവലര്‍ ഇടിച്ചു; യുവതിക്ക് ഗുരുതര പരുക്ക്
കോഴിക്കോട് | നടുവണ്ണൂരിലെ കുരുടിമുക്കില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാവലര്‍ ഇടിച്ച് യുവതിക്ക് ഗുരുതര പരുക്കേറ്റു. പറമ്പത്ത് ഏലത്തില്‍ സുബൈദയാണ് അപകടത്തില്‍പ്പെട്ടത്.
കുരുടിമുക്കിലെ സീബ്രാ ലൈനിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് യുവതിയെ ട്രാവലര്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് വീണ ഇവരുടെ കാലിലൂടെ മുന്‍വശത്തെ ടയര്‍ കയറിയിറങ്ങി.
അപകടത്തിനു പിന്നാലെ ഓടിക്കൂടിയവര്‍ ചേര്‍ന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചു. ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്





