അപൂർവ്വ ക്ലബിലേക്ക് രോഹിത്; ഇന്ത്യക്കായി 12,000 റൺസ് നേടുന്ന മൂന്നാമത്തെ താരം

ഗുവഹാത്തി: വെസ്റ്റിൻഡീസിനെതിരായ തകർപ്പൻ ഇന്നിങ്‌സിലൂടെ അപൂർവ്വ ക്ലബിൽ ഇടംപിടിച്ച് രോഹിത് ശർമ. ഏകദിന ക്രിക്കറ്റിൽ 12000 റൺസ് നേടിയാണ് വെറ്ററൻ താരം നാഴികകല്ല് സ്വന്തമാക്കിയത്. സച്ചിൻ ടെണ്ടുൽക്കറിനും വിരാട് കോഹ്ലിക്കും ശേഷം 12000 റൺസിലെത്തുന്ന മൂന്നാമത്തെ താരമായാണ് ഹിറ്റ്മാൻ മാറിയത്.

പതിനാറാം ഓവറിലെ റോസ്റ്റൺ ചേസിന്റെ പന്തിൽ സിംഗിൾ എടുത്തുകൊണ്ടാണ് ഇന്ത്യൻ ഓപ്പണർ മാജിക് നമ്പറിൽ തൊട്ടത്. റിക്കി പോണ്ടിംഗ്, കുമാർ സംക്കാര, സനത് ജയസൂര്യ, മഹേല ജയവർദ്ധന എന്നിവരാണ് പട്ടികയിലെ മറ്റു താരങ്ങൾ. 2007-ൽ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചതുമുതൽ, ഈ ഫോർമാറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റർമാരിൽ ഒരാളായി ഹിറ്റ്മാൻ 290 മത്സരങ്ങളിൽ നിന്നായി 34 സെഞ്ച്വറികളും 62 അർദ്ധസെഞ്ച്വറികളും ഉൾപ്പെടെയാണ് ഈ നേട്ടം കൈവരിച്ചത്.അവിസ്മരണീയമായ പല നേട്ടങ്ങളും നിറഞ്ഞതാണ് അദ്ദേഹത്തിന്റെ ഏകദിന കരിയർ. 2014-ൽ കൊൽക്കത്തയിൽ ശ്രീലങ്കയ്ക്കെതിരെ നേടിയ 264 റൺസാണ് അതിൽ ഏറ്റവും പ്രധാനം. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറും ഇതുതന്നെ. ഏകദിന ക്രിക്കറ്റിൽ മൂന്ന് ഇരട്ട സെഞ്ച്വറികൾ നേടിയിട്ടുള്ള ഒരേയൊരു ബാറ്റ്സ്മാനും രോഹിതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button