സ്ട്രോക്ക് വന്നാൽ ഓരോ സെക്കൻഡും പ്രധാനം; ഒരു മിനിറ്റിൽ നശിക്കുന്നത് 20 ലക്ഷം മസ്തിഷ്കകോശങ്ങൾ!

പക്ഷാഘാതം അഥവാ സ്ട്രോക്ക് ബാധിച്ചാൽ ഓരോ മിനിറ്റും നിർണായകമാണെന്ന് ആരോഗ്യവിദഗ്ധർ. ചികിത്സ വൈകുന്ന ഓരോ മിനിറ്റിലും ഏകദേശം 20 ലക്ഷം മസ്തിഷ്കകോശങ്ങൾ നശിക്കുമെന്നാണ് മുന്നറിയിപ്പ്. തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയോ രക്തക്കുഴൽ പൊട്ടുകയോ ചെയ്യുമ്പോഴാണ് സ്ട്രോക്ക് സംഭവിക്കുന്നത്. ഓക്സിജനും പോഷകങ്ങളും ലഭിക്കാതെ വരുന്നതോടെ മസ്തിഷ്കകോശങ്ങൾക്ക് പ്രവർത്തനശേഷി നഷ്ടപ്പെടുകയും ക്രമേണ നശിക്കുകയും ചെയ്യും. അതിനാൽ രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് എത്രയും വേഗം ആശുപത്രിയിലെത്തിക്കുന്നത് സ്ഥിരമായ വൈകല്യങ്ങൾ ഒഴിവാക്കാൻ സഹായിക്കും. സ്ട്രോക്ക് പ്രധാനമായും രണ്ട് തരത്തിലാണുള്ളത്. തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന ധമനികളിൽ രക്തം കട്ടപിടിച്ച് രക്തയോട്ടം തടസ്സപ്പെടുന്നതാണ് ഇസ്കീമിക് സ്ട്രോക്ക്. തലച്ചോറിലെ രക്തക്കുഴൽ പൊട്ടി രക്തസ്രാവമുണ്ടാകുന്നതാണ് ഹെമറാജിക് സ്ട്രോക്ക്. രണ്ടും അടിയന്തര ചികിത്സ ആവശ്യമായ അവസ്ഥകളാണ്. എന്നാൽ ഇവയുടെ ചികിത്സാരീതികൾ വ്യത്യസ്തമാണ്. അതിനാൽ ഏത് തരത്തിലുള്ള സ്ട്രോക്കാണെന്ന് തിരിച്ചറിയാൻ അടിയന്തര പരിശോധനയും സ്കാനിങ്ങും ആവശ്യമാണ്. രക്തക്കുഴലിൽ രക്തം കട്ടപിടിക്കുന്നതുമൂലമുള്ള സ്ട്രോക്കിന് ലക്ഷണങ്ങൾ തുടങ്ങി മൂന്നുമുതൽ നാലര മണിക്കൂറിനുള്ളിൽ ആശുപത്രിയിലെത്തിയാൽ ചില രോഗികൾക്ക് രക്തക്കട്ട അലിയിക്കുന്ന മരുന്നുകൾ നൽകാൻ സാധിക്കും. ഇതിലൂടെ തലച്ചോറിലേക്കുള്ള രക്തയോട്ടം പുനഃസ്ഥാപിക്കാനും കേടുപാടുകൾ കുറക്കാനും കഴിയും. എന്നാൽ ചികിത്സ ലഭിക്കാനുള്ള സമയപരിധി രോഗിയുടെ അവസ്ഥയും പരിശോധനാഫലങ്ങളും അനുസരിച്ചായിരിക്കും തീരുമാനിക്കുക. ശരീരത്തിന്റെ ഒരു വശത്ത് പെട്ടെന്നുണ്ടാകുന്ന തളർച്ചയോ മരവിപ്പോ, മുഖം ഒരു വശത്തേക്ക് കോടിപ്പോകൽ, സംസാരിക്കാൻ ബുദ്ധിമുട്ട്, സംസാരിക്കുന്നത് വ്യക്തമാകാതിരിക്കൽ, പെട്ടെന്നുള്ള കാഴ്ചക്കുറവ്, നടക്കുമ്പോൾ ബാലൻസ് നഷ്ടപ്പെടൽ എന്നിവ സ്ട്രോക്കിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങളെല്ലാം ഒരേസമയം പ്രത്യക്ഷപ്പെടണമെന്നില്ല. രോഗലക്ഷണങ്ങൾ തനിയെ മാറുമോയെന്ന് കാത്തിരിക്കാതെ ഉടൻ വൈദ്യസഹായം തേടുകയാണ് വേണ്ടത്. ഉയർന്ന രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കുന്നതിലൂടെ സ്ട്രോക്കിന്റെ സാധ്യത കുറക്കാം. പുകവലി ഒഴിവാക്കുക, ഉപ്പിന്റെ ഉപയോഗം കുറക്കുക, പതിവായി വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക എന്നിവയും പ്രധാനമാണ്. നേരത്തേ സ്ട്രോക്ക് ഉണ്ടായിട്ടുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം തുടർചികിത്സയും പരിശോധനകളും കൃത്യമായി നടത്തണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot