16-ാമത്തെ വയസ്സിൽ പക്വത കൈവരിക്കുന്നു’; ജുവനൈൽ കേസുകളിൽ പ്രായപരിധി 16 ആക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി
‘
കൊച്ചി: ജുവനൈൽ കേസുകളിൽ പ്രായപരിധി 16 വയസായി കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം നിയമനിർമാണ സഭകൾ ആലോചിക്കണമെന്നും കോടതി നിർദേശിച്ചു. 116-ാമത്തെ വയസിൽ കുട്ടികൾക്ക് പക്വതവരുന്നതായിട്ടാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്. അതിനാൽ ജുവനൈൽ കേസുകളിലെ പ്രായപരിധി 16 ആക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.23 വയസിൽ താഴെയുള്ളവർക്ക് മദ്യം നൽകുന്നത് കർശനമായി തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഈ നിർദേശം.





