കാട്ടുതേനീച്ചയുടെ ആക്രമണത്തില്‍ തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് പരിക്ക്

തിരുവനന്തപുരം | ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. കാട്ടുതേനീച്ചയുടെ കുത്തേറ്റു പരിക്കേറ്റ 19 പേരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. നാല് പുരുഷന്‍മാര്‍ ഉള്‍പ്പടെ 37 ഓളം പേര്‍ ജോലി ചെയ്യുകയായിരുന്നു. മറ്റുള്ളവര്‍ ചിതറിയോടി രക്ഷപ്പെട്ടു.
രാവിലെ വെങ്ങാനൂര്‍ അംബേദ്കര്‍ ഗ്രാമം വാര്‍ഡിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ ഉണങ്ങിയ വാഴയിലകള്‍ വെട്ടിമാറ്റുന്നതിനിടെയാണ് കൂട്ടത്തോടെയുള്ള ആക്രമണമെന്ന് തൊഴിലാളികള്‍ പറഞ്ഞു.
പനങ്ങോട് സ്വദേശി മോഹനന്‍ നായര്‍ (65), ജ്വല (59),ജലജ (55), വസന്ത (70), ചന്ദ്രന്‍ (69) എന്നിവര്‍ക്ക് സാരമായി കുത്തേറ്റു. ഇവരെയും കുത്തേറ്റ മറ്റ് ജോലിക്കാരെയും വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു ചികിത്സ നല്‍കിയെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ശാലിനി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button