കംപ്ലീറ്റ് ആക്ടര്‍ ആരാണെന്ന് കരൺ ജോഹര്‍; അറിയില്ലെന്ന് രശ്മിക,ഞാനെന്ന് ദേവരക്കൊണ്ട, എയറിലായി ദമ്പതികൾ

മുംബൈ: കംപ്ലീറ്റ് ആക്ടര്‍ ആരാണെന്ന ചോദ്യത്തിന് അറിയില്ലെന്ന് മറുപടി പറഞ്ഞ നടി രശ്മിക മന്ദാനക്ക് ട്രോളോട് ട്രോൾ. നടിയുടെ സോഷ്യൽമീഡിയ അക്കൗണ്ട് നിറയെ മോഹൻലാലിനെക്കൊണ്ട് നിറച്ചിരിക്കുകയാണ് ആരാധകര്‍. ബോളിവുഡ് ചലച്ചിത്ര സംവിധായകനും നിര്‍മാതാവുമായ കരൺ ജോഹറിന്‍റെ ‘കോഫി വിത്ത് കരൺ’ ഷോയാണ് മലയാളി ആരാധകരെ ചൊടിപ്പിച്ചത്. പ്രമുഖ തെന്നിന്ത്യന്‍ താരങ്ങളെ ആരാധകർ വിശേഷിപ്പിക്കുന്ന പേരുകള്‍ കരൺ ജോഹർ പറയുമ്പോൾ അത് ഏത് താരമാണെന്ന് കണ്ടെത്തുകയായിരുന്നു ടാസ്ക്. ‘ഐക്കണ്‍ സ്റ്റാർ’ ആരാണെന്ന ചോദ്യത്തിന് അല്ലു അര്‍ജുന്‍ എന്ന് രശ്മിക മറുപടി നല്‍കി. ‘റോക്കിങ് സ്റ്റാര്‍ യഷ് ആണെന്നും പറഞ്ഞു. എന്നാൽ കംപ്ലീറ്റ് ആക്ടര്‍ ആരാണെന്ന് ചോദിച്ചപ്പോൾ ‘ഞാൻ’ എന്നായിരുന്നു വിജയ് ദേവരക്കൊണ്ടയുടെ തമാശരൂപേണെയുള്ള മറുപടി. മോഹന്‍ലാലെന്ന് കരണ്‍ പറഞ്ഞതോടെ വിജയ് ദേവരകൊണ്ടയും രശ്മികയും, ‘മോഹന്‍ലാല്‍ സാറോ’ എന്ന് ചോദിക്കുന്നുണ്ട്.വീഡിയോ വൈറലായതോടെ മോഹൻലാൽ ആരാധകര്‍ രംഗത്തെത്തി. രശ്മികയുടെയും വിജയിന്‍റെയും സോഷ്യൽമീഡിയ അക്കൗണ്ടുകളുടെ കമന്‍റ് ബോക്സിൽ ആരാധകര്‍ മോഹൻലാലിന്‍റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ്. കമന്റ്‌ ബോക്സ്‌ ചരിച്ചു വെക്കണോ? മോഹൻലാലിനെ അറിയില്ലേ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.നേരത്തെ രജനീകാന്ത് ചിത്രം ജയിലര്‍ 2വിൽ മോഹൻലാലിന്‍റെ സീനുകൾ വെട്ടിക്കുറച്ചതും ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. ഇതിന് പിന്നാലെ നെൽസണിന്‍റെ കമന്‍റ് ബോക്സിലും ആരാധകരെത്തി. സംവിധായകന്‍ രജിനിക്കൊപ്പവും അനിരുദ്ധിനൊപ്പവും നില്‍ക്കുന്ന ഫോട്ടോയുടെ അടിയിലാണ് മോഹന്‍ലാലിന്റെ മാത്യു എന്ന കഥാപാത്രത്തിന്റെ ദൈര്‍ഘ്യം വെട്ടിക്കുറിച്ചതിലുള്ള അമര്‍ഷം ആരാധകര്‍ പ്രകടിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ ഫോട്ടോ പങ്കുവെച്ചും താരത്തെ പോലെയുള്ള അഭിനേതാവിനോട് ചെയ്തത് മോശമായെന്നും ആരാധകര്‍ കമന്‍റ് ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button