യുപി എസ്‌ഐആറില്‍ ഗുരുതര പിഴവ് സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍: മുഴുവന്‍ വോട്ടര്‍പട്ടികയും പരിശോധിക്കും

ലഖ്‌നൗ: ഉത്തർപ്രദേശിലെ എസ്ഐആറുമായി ബന്ധപ്പെട്ട് വൻ ക്രമക്കേടുകൾ ഉയർന്നുവന്നതിന് പിന്നാലെ, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമെതിരെ നിയമനടപടി സ്വീകരിക്കാൻ ഉത്തരവിട്ട് സംസ്ഥാന ചീഫ് ഇലക്ട്രറൽ ഓഫീസർ(സിഇഒ) നവദീപ് റിൻവ. പിലിഭിത് സദർ അസംബ്ലി മണ്ഡലത്തിൽ മാത്രം 16,000ത്തിലധികം വോട്ടർമാരുടെ വിവരങ്ങളിൽ ക്രമക്കേട് നടന്നതായി കോൺഗ്രസ് ആരോപിച്ചതിന് പിന്നാലെയാണ് നടപടി.

ചില വോട്ടർമാരുടെ തിരിച്ചറിയൽ കാർഡ് നമ്പറുകൾ ഓൺലൈനിൽ പരിശോധിക്കുമ്പോൾ മറ്റ് ആളുകളുടെ വിവരങ്ങളാണ് കാണിക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പിലിഭിത് ജില്ലാ ഇലക്ഷൻ ഓഫീസറോട് സംഭവം അന്വേഷിക്കാൻ നിർദ്ദേശിച്ച സിഇഒ, രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാനത്തെ എല്ലാ ജില്ലാ ഇലക്ഷൻ ഓഫീസർമാർക്കും ഉത്തരവ് നൽകിയിട്ടുണ്ട്. വോട്ടർ രജിസ്ട്രേഷൻ കേന്ദ്രത്തിലെ കമ്പ്യൂട്ടർ ഓപ്പറേറ്ററെ പിരിച്ചുവിടുകയും ചെയ്തു.

എഐസിസി ജനറൽ സെക്രട്ടറി രാജേന്ദ്ര പാൽ ഗൗതമിന്റെ നേതൃത്വത്തിലാണ് ക്രമക്കേടുകൾ പുറത്തുവിട്ടത്. ഏപ്രിലിൽ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം, ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 13,150 വോട്ടർമാരുടെ പേരുകൾ മാറ്റിയതായി അദ്ദേഹം പറഞ്ഞു. സ്ഥലത്ത് സ്ഥിരമായി താമസിക്കുന്ന 804 വോട്ടർമാരെ ‘കാണാതായവർ’ എന്ന ഗണത്തിൽപ്പെടുത്തി പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും പ്രദേശത്ത് താമസിക്കാത്ത 2,600 ഓളം പുതിയ ആളുകളെ വ്യാജമായി പട്ടികയിൽ ഉൾപ്പെടുത്തിയതായും കോൺഗ്രസ് ആരോപിച്ചു.

ബിജെപി മന്ത്രി സഞ്ജയ് ഗാംഗ്‌വാർ 6,930 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ പിലിഭിത് സദറിൽ ജയിച്ചത്. 3.48 ലക്ഷം വോട്ടർമാരുള്ള ഇവിടെ 16,000-ത്തിലധികം വോട്ടുകളിൽ കൃത്രിമം നടന്നത് തെരഞ്ഞെടുപ്പ് ഫലത്തെത്തന്നെ സ്വാധീനിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാന് സുപ്രിയ ശ്രീനാഥെ വ്യക്തമാക്കി. മറ്റ് മണ്ഡലങ്ങളിലെയും ക്രമക്കേടുകൾ പരിശോധിച്ചു വരികയാണെന്നും, വിഷയത്തിൽ നിയമപരമായ പോരാട്ടത്തിന് ഒരുങ്ങുകയാണെന്നും കോൺഗ്രസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot