സിപിഐ അംഗങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു; തൃശൂര്‍ പാറളം പഞ്ചായത്ത് ബിജെപിക്ക് നഷ്ടമായി
തൃശൂര്‍: പാറളം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഐയുടെ പിന്തുണയോടെ കോണ്‍ഗ്രസിന് ഭരണം. കോണ്‍ഗ്രസ് അംഗം റോസ്മേരി ആബേഷാണ് രണ്ട് സിപിഐ അംഗങ്ങളുടെ പിന്തുണയോടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ ബിജെപിക്ക് ഭരണം നഷ്ടമായി. കോണ്‍ഗ്രസിനും ബിജെപിക്കും ആറ് വീതവും, എല്‍ഡിഎഫിന് അഞ്ചും അംഗങ്ങളാണുള്ളത്. തെരഞ്ഞടുപ്പില്‍ രണ്ട് സിപിഐ അംഗങ്ങള്‍ തങ്ങളെ പിന്തുണച്ചെന്നും, ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെയും കൂട്ടായ്മയുടേയും വിജയമാണെന്നും കോണ്‍ഗ്രസ് അംഗം റോസ്മേരി ആബേഷ് പ്രതികരിച്ചു. ബിജെപി ഭരണത്തെ പുറത്താക്കുകയെന്ന നാടിന്റെ പൊതുവികാരം മാനിച്ചാണ് വിപ്പ് ലംഘിച്ചും കോണ്‍ഗ്രസിനെ പിന്തുണച്ചതെന്ന് സിപിഐ അംഗങ്ങള്‍ വ്യക്തമാക്കി.അതേസമയം, യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടര്‍ന്ന് ഇടുക്കി ഉപ്പുതറ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി. അവിശ്വാസ പ്രമേയത്തില്‍ ബിജെപി അംഗം യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയും, ഒപ്പം ഒരു സ്വതന്ത്ര അംഗവും പിന്തുണക്കുകയും ചെയ്തു. ആകെ 18 അംഗങ്ങളുള്ള പഞ്ചായത്തില്‍ 10 അംഗങ്ങളുടെ പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസായത്. ബിജെപി അംഗം വിപ്പ് ലംഘിച്ചാണ് വോട്ട് ചെയ്തതെന്നതിനാല്‍ ഇത് അയോഗ്യതയിലേക്ക് നയിക്കാനനും പഞ്ചായത്തില്‍ വീണ്ടും ഭരണ അസ്ഥിരത ഉണ്ടാകാനും സാധ്യതയുണ്ട്.





