‘കോട്ടക്കൽ ട്രേഡേഴ്സ്’ ഉടമ ട്രെയിൻ തട്ടി മരിച്ചു
പയ്യോളി: വ്യാപാരി ട്രെയിൻ ഇടിച്ച് മരിച്ചു. കോട്ടക്കൽ ബീച്ച് റോഡിലെ കോട്ടക്കൽ ട്രേഡേഴ്സ് ഉടമ കണ്ണൂക്കര കമലാ നിവാസിൽ പി പി സതീശൻ (54) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.45 ഓടെയായിരുന്നു അപകടം.രാവിലെ കട തുറക്കുന്നതിനായി ഭാര്യയുമൊന്നിച്ച് മൂരാട് റെയിൽവെ ഗേറ്റ് കടക്കുന്നതിനിടെയാണ് സതീശനെ കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന മെമു എക്സ്പ്രസ് ട്രെയിൻ ഇടിക്കുകയായിരുന്നു.
ഉടൻ വടകര സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംസ്കാരം ഇന്ന് വൈകീട്ട് 4 ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: സുഹിത. മക്കൾ: ആഷ്ലിൻ (ബംഗളുരു) ഷാലിൻ (വിദ്യാർഥി, ഗവ. കോളേജ്, മാഹി). പിതാവ്: ഭാസ്ക്കരൻ. മാതാവ്: കമല. സഹോദരങ്ങൾ: പ്രമോദ് (കുവൈത്ത്), ലീന (അധ്യാപിക, കുഞ്ഞാലി മരക്കാർ ഹയർ സെക്കൻ്ററി സ്കൂൾ കോട്ടക്കൽ)




