കേരള സംസ്ഥാന സ്‌കൂൾ കായികമേള : സ്വർണ കപ്പ് തിരുവനന്തപുരത്തിന്; അത്‌ലറ്റിക്‌സിൽ മലപ്പുറം ഒന്നാമത്

കോഴിക്കോട് : 68-ാമത് കേരള സംസ്ഥാന സ്‌കൂൾ കായികമേള കിരീടം തിരുവനന്തപുരത്തിന്. 2012.3 പോയിന്റോടെയാണ് തിരുവന്തപുരത്തിന്റെ കിരീടനേട്ടം. തൃശൂർ 965.3 പോയിന്റും, മലപ്പുറം 923.3 പോയിന്റും നേടി.അത്ലറ്റിക്സിൽ 204.3 പോയിന്റോടെയാണ് മലപ്പുറം ഒന്നാം സ്ഥാനത്തെത്തിയത്. 161.5 പോയിന്റുമായി പാലക്കാടാണ് രണ്ടാമത്. സ്‌കൂളുകളിൽ ഐഡിയൽ കടകശ്ശേരി ഒന്നാം സ്ഥാനം നേടി. 75.3 പോയിന്റാണ് ഐഡിയൽ നേടിയത്. സ്പോർട്സ് ഹോസ്റ്റലുകളിൽ 85.3 പോയിന്റുമായി ജിവി രാജ സ്പോർട്സ് സ്കൂൾ ഒന്നാമതെത്തി.വിവിധ കാറ്റഗറികളിൽ വ്യക്തിഗത ചാമ്പ്യന്മാർ ജൂനിയർ ബോയ്‌സ് : വിഷാണു യാദവ്, സികെഎംഎച്ച്എസ്എസ് കോരുത്തോട് കോട്ടയം, 13 പോയിന്റ്ജൂനിയർ ഗേൾസ് : അൽക ഷിനോജ്, സെന്റ് ജോർജ് എച്ച്എസ്എസ് കുളത്തുവയൽ കോഴിക്കോട് 13 പോയിന്റ്സബ് ജൂനിയർ ബോയ്‌സ് : ശ്രീഹരി എം, ജിവി രാജ സ്‌പോർട്‌സ് സ്‌കൂൾ തിരുവനന്തപുരം 11 പോയിന്റ്സബ് ജൂനിയർ ഗേൾസ് : ഹർഷ ജോൺ, സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് ആലപ്പുഴ 13 പോയിന്റ്സീനിയർ ബോയ്‌സ് : എബിൻ കെ ജെ, ഗവ വിഎച്ച്എസ്എസ് ബോയ്‌സ് കുന്ദമംഗലം കോഴിക്കോട് 10 പോയിന്റ്സീനിയർ ഗേൾസ് : നിവേദ്യ കലാധർ, വിഎംഎച്ച്എസ് വടവന്നൂർ, പാലക്കാട് 15 പോയിന്റ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button