ചെങ്ങോട്ടുകാവില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുള്ള അപകടം; മരണപ്പെട്ടത് പേരാമ്പ്ര സ്വദേശി
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടത് പേരാമ്പ്ര കല്ലോട് സ്വദേശി. എടച്ചേരികണ്ടിയില് അശ്വിന് (26) ആണ് മരിച്ചത്.
തലക്കുളത്തൂര്‍ പുറക്കാട്ടിരി കണ്ടംകയ്യില്‍ സ്വദേശിയായ അശ്വിന് ഒന്നര വര്‍ഷത്തോളമായി അമ്മയുടെ വീടായ കല്ലോട് ആണ് താമസം.ഞായറാഴ്ച രാത്രി 7:30 ഓടെയായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകർന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ അശ്വിനെ ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക പരിചരണം നല്‍കിയിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. സംഭവത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.അച്ഛന്: ശ്രീനിവാസന്. അമ്മ: ഗീത.





