ദേശീയപാതയിൽ ചെങ്ങോട്ടുകാവിനും പൊയിൽക്കാവിനും ഇടയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
ചെങ്ങോട്ടുകാവ്: ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടത്തിൽ യുവാവ് മരിച്ചു. പേരാമ്പ്ര സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം.
ചെങ്ങോട്ടുകാവിനും പൊയിൽക്കാവിനും ഇടയിലാണ് അപകടം നടന്നത്.കൊയിലാണ്ടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കാറും കോഴിക്കോട് ഭാഗത്ത് നിന്നും കൊയിലാണ്ടിക്ക് വരുന്ന ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോലിസ് മേൽ നടപടികൾ സ്വീകരിച്ചു വരികയാണ്.





