കടലിൽ ഒരു ആഡംബര സായാഹ്നം! കെഎസ്ആർടിസി ‘നെഫർറ്റിറ്റി’ ക്രൂയിസ് യാത്ര നവംബർ 5ന്; ബുക്കിങ് ആരംഭിച്ചു
അറബിക്കടലിന്റെ സൗന്ദര്യം ആസ്വദിച്ച് ആഡംബര കപ്പലിൽ ഒരു സായാഹ്നം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്കായി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ കോട്ടയം യൂണിറ്റ് ആകർഷകമായ ആഡംബര ക്രൂയിസ് യാത്ര ഒരുക്കുന്നു. നവംബർ 5-നാണ് ഏറെ ജനപ്രിയമായ ‘നെഫർറ്റിറ്റി’ (Nefertiti) ആഡംബര കപ്പലിലെ കടൽയാത്ര സംഘടിപ്പിക്കുന്നത്.
നവംബർ 5 ഉച്ചയ്ക്ക് 12 മണിയോടു കൂടിയാണ് 40 യാത്രക്കാരുമായി കെഎസ്ആർടിസി ബസ് കോട്ടയത്തുനിന്നും കൊച്ചിയിലേക്കു പുറപ്പെടുന്നത്. വൈകുന്നേരം 4:00 മണി മുതൽ രാത്രി 8:30 വരെ നാലര മണിക്കൂറോളം കടലിൽ ആഡംബര കപ്പലിലെ സകല സൗകര്യങ്ങളും ആസ്വദിച്ച് ആഘോഷങ്ങളോടെ സമയം ചെലവഴിക്കാം.
കപ്പലിലെ പ്രധാന ആകർഷണങ്ങൾ: തത്സമയ സംഗീത പരിപാടികളും രസകരമായ ഗെയിമുകളും മ്യൂസിക്കും നൃത്തവും അപർ ഡെക്ക് ഡി.ജെ (DJ) വിനോദങ്ങളും വിഷ്വലൈസിങ് ഇഫക്റ്റുകൾ വിഭവസമൃദ്ധമായ ബുഫെ ഡിന്നർ (Buffet Dinner) കുട്ടികൾക്കായുള്ള പ്രത്യേകം കളിസ്ഥലം തിയേറ്റർ ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളും ലഭ്യമാണ്.
ടിക്കറ്റ് നിരക്കുകൾ: മുതിർന്നവർക്ക്: 2,780/Rs- കുട്ടികൾക്ക് (5 – 10 വയസ്സ് വരെ): 1,180/Rs- യാത്രയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ഇപ്പോൾ തന്നെ സീറ്റുകൾ ബുക്ക് ചെയ്യാം.
ബുക്കിങ്ങിന്
9447564109, 9207379008





