കൊയിലാണ്ടിയില്‍ നാളെ രാവിലെ മുതല്‍ ഗതാഗത നിയന്ത്രണം; വാഹനങ്ങള്‍ കടന്നുപോകേണ്ട വഴികള്‍ ഇപ്രകാരം
കൊയിലാണ്ടി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും മര്‍കസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങളുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ തിരക്കുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയില്‍ നാളെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
രാവിലെ 6 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്
.യാത്രക്കാര്‍ പോകേണ്ട വഴികള്‍ ഇപ്രകാരം
വടകരയില്‍ നിന്നും കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുന്ന വലിയ വാഹനങ്ങള്‍ കൈനാട്ടി-നാദാപുരം വഴി- പേരാമ്പ്ര വഴി കോഴിക്കോടേയ്ക്ക് പോകേണ്ടതാണ്.
കോഴിക്കോട് നിന്നും വടകര ഭാഗത്തേയ്ക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ ചെങ്ങോട്ട്കാവ് ദേശീയപാതയില്‍ നിര്‍ത്തിയിടണമെന്ന് നിര്‍ദേശമുണ്ട്.
അല്ലാത്ത പക്ഷം അത്തോളി കുനിയില്‍ക്കടവ് വഴി ഉള്ളിയേരി – പേരാമ്പ്ര-വഴി വടകരയിലേയ്ക്ക് എത്താവുന്നതാണ്.
കൊയിലാണ്ടിയിലൂടെ വലിയ വാഹനങ്ങള്‍ കടത്തിവിടുകയില്ലെന്നാണ് നിര്‍ദേശം.





