വടകരയില്‍ വിദ്യാര്‍ത്ഥിയ്ക്ക് ഷിഗല്ലെ രോഗബാധ
വടകര: വടകരയില്‍ വിദ്യാര്‍ഥിക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ഭക്ഷ്യവിഷബാധയെന്ന് സംശയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്
.മേപ്പയില്‍ എസ്.ബി. സ്കൂളില്‍ വെള്ളിയാഴ്ച ഉച്ചഭക്ഷണം കഴിച്ച മുപ്പതോളം വിദ്യാര്‍ഥികള്‍ക്ക് പനിയും ഛര്‍ദ്ദിയും അനുഭവപ്പെട്ടിരുന്നു.തുടര്‍ന്ന് രണ്ട് വിദ്യാര്‍ഥികളെ വടകരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയുന്ന ഇവരില്‍ ഒരാള്‍ക്കാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്.
രോഗബാധയുടെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്കൂളിലെ കിണറ്റിലെ വെള്ളം അധികൃതര്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.





