മുസ്ലിം സർവീസ് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ജി.പി മമ്മദ് കോയ അന്തരിച്ചു

തിരുവനന്തപുരം: മുസ്ലിം സർവീസ് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ജി.പി മമ്മദ് കോയ (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കസാക്കിസ്ഥാനിലായിരുന്നു അന്ത്യം. എൻജിനീയർമാരുടെ കൂട്ടായ്മയുടെ പരിപാടിയുടെ ഭാഗമായാണ് കസാക്കിസ്ഥാനിൽ പോയത്.

കഴിഞ്ഞ ഏഴ് വർഷമായി മുസ്ലിം സർവീസ് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറിയായും അതിനു മുമ്പ് വൈസ് പ്രസിഡന്റായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

എൻജിനീയർമാരുടെ കൂട്ടായ്മയായ ലെൻസ്ഫെഡ്, കോഴിക്കോട് ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹിക സേവന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, യത്തീംഖാന ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളുടെ ചെയർമാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുവരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button