കല്‍പ്പറ്റ സെന്റ് ജോസഫ്സ് സ്കൂളിലെ കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയ; സ്കൂളിന് ഒരാഴ്ച അവധി
കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റ സെന്റ് ജോസഫ്സ് സ്കൂളിലെ കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. കിണറ്റിലെ വെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയും സ്ഥിരീകരിച്ചു. ഫില്‍ട്ടര്‍ ചെയ്ത കുടിവെള്ളത്തിലും ബാക്ടീരിയയെ കണ്ടെത്തിയിട്ടുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ ലാബ് പരിശോധനാ ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്കൂളിലെ വെള്ളം കുടിച്ച 71 കുട്ടികള്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. ഇതിനുപിന്നാലെ നടത്തിയ പരിശോധനയിലാണ് ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത്. നിലവില്‍ നാല് പേര് ചികിത്സയിലാണ്. ഇതേ തുടര്‍ന്ന് സ്കൂളിന് ഒരാഴ്ച അവധി.





