ഒരു സമയത്ത് പല കാരണങ്ങളാൽ ആളുകൾക്ക് എന്നിലുള്ള വിശ്വാസം കുറഞ്ഞിരുന്നു, അപ്പോഴാണ് ഈ കഥാപാത്രം ലഭിച്ചത്’; കണ്ണുനിറഞ്ഞ് പാർവതി തിരുവോത്ത്

‘

‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന സിനിമയുടെ വിജയാഘോഷച്ചടങ്ങിനിടെ വികാരാധീനയായി നടി പാർവതി തിരുവോത്ത്. ഒരു സമയത്ത് പല കാരണങ്ങളാൽ ആളുകൾക്ക് തന്നിലുള്ള വിശ്വാസം കുറഞ്ഞുവരുന്ന സാഹചര്യമുണ്ടായെന്നും ആ സമയത്താണ് സംവിധായകൻ ഷഹദ് തന്നിൽ വിശ്വസിച്ച് ഈ കഥാപാത്രം നൽകിയതെന്നും കണ്ണുനിറഞ്ഞുകൊണ്ട് പാർവതി പറഞ്ഞു. ഷഹദിൻ്റെ മുൻ സിനിമയ്ക്ക് പ്രതീക്ഷിച്ച വിജയം ലഭിച്ചിരുന്നില്ല. ഒരു പുതിയ ഷോണറിലേക്ക് മാറാനും സംവിധായകനെന്ന നിലയില്‍ രീതികളില്‍ മാറ്റം വരുത്താനും ഷഹദ് തയ്യാറായി. അതൊരു റിസ്‌ക്കായിരുന്നു. തന്റെ കൂടെ വര്‍ക്ക് ചെയ്യുന്നതും റിസ്‌ക്കാണ്. ആ തീരുമാനത്തെ നിര്‍മാണസംഘവും പിന്തുണച്ചെന്നും പാര്‍വതി തിരുവോത്ത് പറഞ്ഞു.’എന്റെ ഇരുപത് വര്‍ഷത്തെ കരിയറില്‍ ഒരുപാട് സ്‌നേഹം ലഭിച്ച കഥാപാത്രങ്ങളുണ്ട്. പക്ഷേ, ചിത്രത്തിലെ അലീന എബ്രഹാം എന്ന കഥാപാത്രം പൊലീസ് ഓഫീസറാണെങ്കിലും ഒരു അമ്മ കൂടിയാണെന്ന് പറഞ്ഞ് നിരവധി പേര്‍ മെസേജ് അയക്കുന്നുണ്ട്. അത് കാണുമ്പോള്‍ എത്ര മനോഹരമായിട്ടാണ് ആ കഥാപാത്രം സ്വീകരിക്കപ്പെട്ടതെന്നതില്‍ സന്തോഷം തോന്നുന്നു. അമ്മയുടെ ഇമോഷന്‍ എന്താണെന്ന് കൃത്യമായി അവതരിപ്പിക്കാന്‍ ഷഹദും എഴുത്തുകാരും ശ്രമിച്ചിട്ടുണ്ട്.’ പാര്‍വതി തിരുവോത്ത് പറഞ്ഞു.അവസാനമായി അച്ഛനെയും അമ്മയെയും കുറിച്ച് സംസാരിക്കുമ്പോഴും പാർവതി വികാരാധീനയായി. താന്‍ ജോലി ചെയ്യുമ്പോള്‍ അച്ഛനും അമ്മയും തന്നെ മിസ് ചെയ്യാറുണ്ടെങ്കിലും ഓരോ വിജയത്തിലും അവരുടെ കണ്ണുകളില്‍ കാണുന്ന സന്തോഷവും അഭിമാനവുമാണ് തനിക്ക് കൂടുതല്‍ കരുത്ത് നല്‍കുന്നതെന്നും പാര്‍വതി പറഞ്ഞു. അവരുടെ ചിരിയും സന്തോഷവും ഒന്നുകൂടി കാണാന്‍ അവസരം തന്നതില്‍ എല്ലാവരോടും നന്ദിയുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button