വടകരയില്‍ വീണ്ടും ഷിഗെല്ല; രണ്ട് വിദ്യാര്‍ഥികള്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു
വടകര: വടകരയില്‍ രണ്ട് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മേപ്പയില്‍ എസ്.ബി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചിരിക്കുന്നത്.
ഈ വിദ്യാലയത്തിലെ മറ്റൊരു വിദ്യാര്‍ഥിയ്ക്ക് നേരത്തെ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിരുന്നു.മേപ്പയില്‍ എസ്.ബി സ്കൂളിലെ കിണര്‍ വെള്ളത്തില്‍ നിന്നാണ് രോഗബാധയുണ്ടായിരിക്കുന്നതെന്നാണ് സംശയിക്കുന്നത്.
സ്കൂളിന് അവധി നല്‍കിയിരിക്കുകയാണ്. മറ്റ് ചില കുട്ടികള്‍ക്കും രോഗലക്ഷണങ്ങളുണ്ട്. ഇവരില്‍ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.സ്കൂളില്‍ രോഗബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവിഭാഗം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്തെ വീടുകളിലടക്കം ക്ലോറിനേഷനടക്കമുള്ള കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.





