National

പ്ലൈ​വു​ഡ് ക​യ​റ്റി​യ ലോ​റി പ​ശു​ക്ക​ട​ത്ത് ആ​രോ​പി​ച്ച് ത​ട​ഞ്ഞ് ഡ്രൈ​വ​റെ ആ​ക്ര​മി​ച്ചു

ബം​ഗ​ളൂ​രു: ഹാ​സ​ൻ സ​ക​ലേ​ശ്പു​ര താ​ലൂ​ക്കി​ലെ ബാ​ലു​പേ​ട്ടി​ന​ടു​ത്ത് പ​ശു​ക്ക​ളെ ക​ട​ത്തു​ന്നു എ​ന്നാ​രോ​പി​ച്ച് സം​ഘ്പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ പ്ലൈ​വു​ഡ് ക​യ​റ്റി പോ​വു​ക​യാ​യി​രു​ന്ന ലോ​റി ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് പ​ണം ക​വ​ർ​ന്ന​താ​യി പ​രാ​തി. ദ​ക്ഷി​ണ ക​ന്ന​ട നെ​ല്യാ​ഡി ഗ്രാ​മ​ത്തി​ൽ താ​മ​സി​ക്കു​ന്ന മു​ഹ​മ്മ​ദ് നി​ഷാ​നാ​ണ് (40) അ​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദീ​ര​ജ്, ന​വീ​ൻ, രാ​ജു എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. അ​റ​സ്റ്റി​ലാ​യ​വ​ർ സ​ഞ്ച​രി​ച്ച കാ​റും അ​ക്ര​മ​ത്തി​ന് ഉ​പ​യോ​ഗി​ച്ച വ​ടി​ക​ളും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. നി​ഷാ​ൻ 15 വ​ർ​ഷ​മാ​യി ലോ​റി ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി ഒ​രു മ​ണി​യോ​ടെ മം​ഗ​ളൂ​രു​വി​ൽ നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പ്ലൈ​വു​ഡ് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന നി​ഷാ​ന്റെ ലോ​റി ദേ​ശീ​യ പാ​ത 75ലെ ​ബാ​ഗെ ഗ്രാ​മ​ത്തി​ന് സ​മീ​പം എ​ത്തി​യ​പ്പോ​ൾ അ​ക്ര​മി സം​ഘം കാ​ർ കു​റു​കെ നി​ർ​ത്തി ത​ട​ഞ്ഞു. കാ​റി​ൽ നി​ന്ന് ഇ​റ​ങ്ങി​യ മൂ​ന്നു​പേ​ർ ലോ​റി​യു​ടെ ജ​നാ​ല​ക​ൾ ത​ക​ർ​ക്കു​ക​യും നി​ഷാ​നെ ബ​ല​മാ​യി താ​ഴെ​യി​റ​ക്കു​ക​യും ചെ​യ്തു. വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ആ​ത്മ​ര​ക്ഷാ​ർ​ഥം അ​ടു​ത്തു​ള്ള പൂ​ന്തോ​ട്ട​ത്തി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ട്ടു​വെ​ന്ന് സ​ക​ലേ​ശ്പു​ര ഗ​വ.​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന നി​ഷാ​ൻ ദൃശ്യമാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ത​ന്റെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന 18000രൂ​പ അ​ക്ര​മി​ക​ൾ ത​ട്ടി​യെ​ടു​ത്തു എ​ന്നും അ​റി​യി​ച്ചു. സ​ക​ലേ​ശ്പു​ര റൂ​റ​ൽ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button