കെഎസ്ആര്‍ടിസിയിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പരാതി പറഞ്ഞപ്പോൾ എന്തിനാണ് ജനറൽ സീറ്റിൽ ഇരുന്നതെന്ന് കണ്ടക്ടർ

മലപ്പുറം: പട്ടാപ്പകല്‍ കെ.എസ്.ആർ.ടി.സി ബസില്‍ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. കെ.എൽ 15 എ 1529 നമ്പർ പാലക്കാട്-കോഴിക്കോട് സൂപ്പര്‍ഫാസ്റ്റ് ബസിലാണ് സംഭവം. പരാതി പറഞ്ഞപ്പോൾ എന്തിനാണ് ജനറൽ സീറ്റിൽ ഇരുന്നതെന്ന് കണ്ടക്ടർ ചോദിച്ചതായും വിദ്യാർഥിനി പറഞ്ഞു. സീറ്റില്‍ സമീപത്ത് ഇരുന്നയാളാണ് ലൈംഗികാതിക്രമം നടത്തിയത്. സ്വകാര്യഭാഗത്ത് സ്പർശിക്കുകയും ലൈംഗികാവയവ പ്രദർശനം നടത്തുകയും ചെയ്തതായി കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കി. കാര്യം പറഞ്ഞതോടെ കണ്ടക്ടര്‍ യുവതിയോട് മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. അതിക്രമ വിവരം പൊലീസിനെ അറിയിക്കുന്നതിന് പകരം, ‘എന്തിനാണ് ജനറല്‍ സീറ്റില്‍ ഇരുന്നത്, ലേഡീസ് സീറ്റില്‍ പോയി ഇരുന്നാല്‍ പോരായിരുന്നോ’ എന്ന് കണ്ടക്ടര്‍ ചോദിച്ചതായാണ് ആരോപണം. പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button