കുരമ്പാലയിലെ അമൃത വിദ്യാലയത്തിലും പാദപൂജ; വർഷങ്ങളായി സംഘടിപ്പിക്കാറുണ്ടെന്ന്

പന്തളം: മാതാ അമൃതാനന്ദമയി മഠത്തിന്റെ ഉടമസ്ഥതയിലുള്ള പന്തളം കുരമ്പാലയിലെ അമൃത വിദ്യാലയത്തിൽ പാദപൂജ നടത്തി. വർഷങ്ങളായി ഗുരുപൂജ അനുഷ്ഠാനത്തിന്റെ ഭാഗമായി അമൃത സ്കൂളിൽ പാദപൂജ സംഘടിപ്പിക്കാറുണ്ട് എന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ഗുരുപൂർണിമ ആഘോഷ ദിനത്തിൽ വിദ്യാർഥികളെ കൊണ്ട് കാല് കഴുകിച്ചതും പാദ പൂജചെയ്തതും ഏറെ വിവാദമാകുന്നതിനിടയിലാണ് പന്തളം അമൃത സ്കൂളിൽനിന്നും പാദപൂജ വാർത്ത പുറത്തുവന്നിരിക്കുന്നത്.സംഘപരിവർ സ്വാധീനമുള്ള സ്കൂളുകളിലാണ് ഇത്തരം പാദ പൂജ സംഘടിപ്പിച്ചത്. ഗുരുപൂർണിമ എന്നപേരിൽ വിദ്യാർത്ഥികൾ അധ്യാപകന്റെ കാലിൽ പുഷ്പാർച്ചന നടത്തി വണങ്ങി പൂജിക്കലാണ് ചടങ്ങ്.പന്തളം: മാതാ അമൃതാനന്ദമയി മഠത്തിന്റെ ഉടമസ്ഥതയിലുള്ള പന്തളം കുരമ്പാലയിലെ അമൃത വിദ്യാലയത്തിൽ പാദപൂജ നടത്തി. വർഷങ്ങളായി ഗുരുപൂജ അനുഷ്ഠാനത്തിന്റെ ഭാഗമായി അമൃത സ്കൂളിൽ പാദപൂജ സംഘടിപ്പിക്കാറുണ്ട് എന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ഗുരുപൂർണിമ ആഘോഷ ദിനത്തിൽ വിദ്യാർഥികളെ കൊണ്ട് കാല് കഴുകിച്ചതും പാദ പൂജചെയ്തതും ഏറെ വിവാദമാകുന്നതിനിടയിലാണ് പന്തളം അമൃത സ്കൂളിൽനിന്നും പാദപൂജ വാർത്ത പുറത്തുവന്നിരിക്കുന്നത്.സംഘപരിവർ സ്വാധീനമുള്ള സ്കൂളുകളിലാണ് ഇത്തരം പാദ പൂജ സംഘടിപ്പിച്ചത്. ഗുരുപൂർണിമ എന്നപേരിൽ വിദ്യാർത്ഥികൾ അധ്യാപകന്റെ കാലിൽ പുഷ്പാർച്ചന നടത്തി വണങ്ങി പൂജിക്കലാണ് ചടങ്ങ്.
