കൊയിലാണ്ടിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളികൾക്ക് ഗുരുതര പരിക്ക്
കൊയിലാണ്ടി: നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളികളായ റൗഷാൻ അലി (20), അഷർ (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകീട്ട് 4.30 ഓടെയായിരുന്നു അപകടം.

കൊയിലാണ്ടി ബോയ്സ് സ്കൂളിന് സമീപത്തെ ഷോപ്പിംങ് കോംപ്ലക്സിന്റെ ചുമർ തേപ്പ് ജോലിക്കിടെയാണ് ഇരുവർക്കും അപകടം സംഭവിക്കുന്നത്. പരിക്കേറ്റവരെ ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.





