പേരാമ്പ്ര ഉൾപ്പടെയുള്ള മലയോര മേഖലകളിൽ ഇടിയും മഴയും; കുറ്റ്യാടി, തൊട്ടിൽപ്പാലം എന്നിവിടങ്ങളിലെ റോഡുകൾ വെള്ളത്തിലായി
കുറ്റ്യാടി: ജില്ലയുടെ മലയോര മേഖലകളിൽ മഴ ശക്തമായി. ഇടിയോടു കൂടിയ മഴയാണ് അനുഭവപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു മലയോര മേഖലകളെ ആശങ്കയിലാഴ്ത്തി മഴയെത്തിയത്.

പേരാമ്പ്ര, താമരശ്ശേരി, കാവിലുംപാറ തുടങ്ങിയ പ്രദേശങ്ങളിൽ മഴ ശക്തമായി പെയ്യുകയാണ്. മഴ കനത്തു പെയ്തതോടെ കുറ്റ്യാടി മുള്ളൻകുന്ന്, തൊട്ടിൽപ്പാലം എന്നിവിടങ്ങളിലെ റോഡുകൾ വെള്ളത്തിലായി. അതേ സമയം നഗര പ്രദേശങ്ങളിൽ മഴ കുറവാണ്.
ജില്ലയിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. യെല്ലോ അലർട്ടാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോടിന് പുറമെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാനിടയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.





