ആര്‍ത്തവവിരാമം: ഭക്ഷണത്തിലും വ്യായാമത്തിലും പ്രത്യേകം ശ്രദ്ധ വേണം; അറിയേണ്ടതെല്ലാം
ഒരു സ്ത്രീയുടെ ജീവിതത്തില്‍ വളരെയേറെ ശ്രദ്ധയും കരുതലും ആവശ്യമുള്ള സമയമാണ് ആര്‍ത്തവവിരാമം. ആര്‍ത്തവം നില്ക്കുന്ന, ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥയില്‍ മാറ്റങ്ങള്‍ വരുന്ന ഈ ഘട്ടത്തില്‍ ഒരു സ്ത്രീയ്ക്ക് ശാരീരികവും മാനസികവുമായ പലവിധ മാറ്റങ്ങള്‍ അനുഭവപ്പെട്ടേക്കാം. 40കളുടെ അവസാനത്തിലോ 50കളുടെ തുടക്കത്തിലോ ആണ് പലര്‍ത്തും ആര്ത്തവവിരാമമുണ്ടാകുന്നത്. ശരീരത്തില്‍ അമിതമായി ചൂട് അനുഭവപ്പെടുക, ഉറക്കത്തിന്റെ പാറ്റേണുകളില്‍ മാറ്റങ്ങള്‍ വരിക, പെട്ടെന്ന് ദേഷ്യം വരിക, ഊര്‍ജത്തിലും പെരുമാറ്റത്തിലും ചര്‍മ്മത്തിലും വരെ മാറ്റങ്ങള്‍ കണ്ടേക്കാം. ഇത്തരം മാറ്റങ്ങളേയും അസൗകര്യങ്ങളേയും പ്രശ്നങ്ങളേയും കൈകാര്യം ചെയ്യാന്‍ ഭക്ഷണത്തിലും വ്യായാമത്തിലും സവിശേഷമായ ശ്രദ്ധ വയ്ക്കേണ്ടതുണ്ട്. (Diet and Fitness Tips for Menopause)
സാര്‍ക്കോപീനിയ
മസില് മാസ് അഥവാ പേശികള്‍ കുറയുന്ന അവസ്ഥയാണ് സാര്‍ക്കോപീനിയ. നമ്മള് പ്രായമാകുന്തോറും ഓരോ പത്ത് വര്‍ഷത്തിലും മസില് മാസ് 3 മുതല്‍ 8 ശതമാനം വരെ കുറയാനിടയുണ്ട്. ഇത് പേശികളുടെ ബലം കുറയ്ക്കുകയും അസ്ഥികള്‍ വേഗം ഒടിയാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ആര്‍ത്തവ വിരാമഘട്ടത്തിലുള്ള സ്ത്രീയ്ക്ക് സാര്ക്കോപീനിയയുടെ റിസ്ക് കൂടുതലാണ്.
ഓരോ നേരത്തെ ഭക്ഷണത്തിലും 25 മുതല്‍ 30 ഗ്രാം പ്രോട്ടീന്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാം. മുട്ട, ഇറച്ചി, മീനുകള്‍, പയര്‍ വര്‍ഗങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, നട്ട്സ് മുതലായവ കൂടുതല്‍ കഴിക്കാന്‍ ശ്രദ്ധിക്കാം.
ഇതോടൊപ്പം പേശികളുടെ ബലം കൂട്ടുന്ന സ്ട്രെങ് ട്രെയിനിങ് വ്യായാമങ്ങള്‍ ചെയ്യാനും ശീലിക്കുക.
കാത്സ്യം, വിറ്റമിന്‍ ഡി
അസ്ഥികളുടെ മാസ് അഥവാ ബോണ്‍ മാസും കുറയാന്‍ സാധ്യതയുള്ളതിനാല്‍ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കാന്‍ ശ്രദ്ധിക്കാം. പാല്, ഗ്രീക്ക് യോഗര്‍ട്ട്, ചീസ്, ചിയാ സീഡ്സ്, മീനുകള്‍, റാഗി മുതലായവ കഴിക്കാം. വിറ്റമിന്‍ ഡിയുടെ അളവ് കൃത്യമായി ടെസ്റ്റ് ചെയ്യണം. ഡോക്ടറുടെ നിര്‍ദേശപ്രകാരം സപ്ലിമെന്റുകള്‍ ആവശ്യമുണ്ടെങ്കില്‍ മുടങ്ങാതെ കഴിക്കണം.
ഒമേഗ ത്രീ
മത്സ്യങ്ങള്‍, വിവിധയിനം വിത്തുകള്‍, നട്ട്സ് എന്നിവ കഴിക്കണം.
ചൂട് കൂടുതലാകുമ്പോള്‍
ശരീരത്തില്‍ ഇടയ്ക്കിടെ പെട്ടെന്ന് ചൂട് കൂടുന്നത് പോലെ, ഹൃദയമിടിപ്പ് ഉയരുന്ന പോലെയൊക്കെ തോന്നുന്ന അവസ്ഥയാണ് ഹോട്ട് ഫ്ളാഷസ്. ആര്‍ത്തവവിരാമത്തോട് അടുക്കുമ്പോള്‍ പല സ്ത്രീകള്‍ക്കും ഇത് അനുഭവപ്പെടാറുണ്ട്. മദ്യത്തിന്റെ ഉപയോഗം, ഒരുപാട് എരിവുള്ള ഭക്ഷണങ്ങള്‍ ഒക്കെ ഈ ഘട്ടത്തില്‍ നന്നായി നിയന്ത്രിക്കണം
ചൂട് കൂടുതലാകുമ്പോള്‍
ശരീരത്തില്‍ ഇടയ്ക്കിടെ പെട്ടെന്ന് ചൂട് കൂടുന്നത് പോലെ, ഹൃദയമിടിപ്പ് ഉയരുന്ന പോലെയൊക്കെ തോന്നുന്ന അവസ്ഥയാണ് ഹോട്ട് ഫ്ളാഷസ്. ആര്‍ത്തവവിരാമത്തോട് അടുക്കുമ്പോള്‍ പല സ്ത്രീകള്‍ക്കും ഇത് അനുഭവപ്പെടാറുണ്ട്. മദ്യത്തിന്റെ ഉപയോഗം, ഒരുപാട് എരിവുള്ള ഭക്ഷണങ്ങള്‍ ഒക്കെ ഈ ഘട്ടത്തില്‍ നന്നായി നിയന്ത്രിക്കണം.
ഫൈറ്റോ ഈസ്ട്രജന്
ഈസ്ട്രൊജന്‍ അളവ് കുറയുന്നത് ശാരീരികവും മാനസികവുമായി ചില മാറ്റങ്ങളുണ്ടാക്കുന്നു. ഈ ഘട്ടത്തില്‍ സോയ പോലെ ഫൈറ്റോ ഈസ്ട്രജന് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം. സോയബീന്‍സ്, മുന്തിരി, ഫ്ളാക്സ് സീഡ്സ് തുടങ്ങിയവ ശീലമാക്കാം.
മാനസികാരോഗ്യം
നിങ്ങളുടെ മനസിനും ശരീരത്തിനും വിശ്രമം ആവശ്യമുള്ള സമയം കൂടിയാണിത്. ധാന്യം, നടക്കാന്‍ പോകല്‍, വായന തുടങ്ങി മനസിന് സന്തോഷവും സമാധാനവും നല്കുന്ന കാര്യങ്ങള്‍ കൂടുതലായി ചെയ്യുക. കൈകാര്യം ചെയ്യാനാകാത്ത തരത്തില്‍ ആകുലതയും വിഷാദവും മൂഡ്സ്വിംഗ്സും അനുഭവപ്പെട്ടാല്‍ എത്രയും പെട്ടെന്ന് ഒരു പ്രൊഫഷണലിന്റെ സഹായം തേടുക.





