മുഹമ്മദൻ സ്പോർട്ടിങ്ങിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്. പരാജയമാരിയാതെ തുടർച്ചയായ അഞ്ച് മത്സരങ്ങൾ

കൊച്ചി: ഐഎസ്എല്ലിൽ മുഹമ്മദൻ സ്പോർട്ടിങ്ങിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്. ഫ്രാഞ്ചു ഫ്രേവ്ലെസിയർ, വിക്ടർ ബാർതെമ്യു, ശ്രീക്കുട്ടൻ എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. റോയ് മഹിതോഷിലൂടെ മുഹമ്മദനാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്.കോച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ ആധിപത്യം പുലർത്തിയത് ബ്ലാസ്റ്റേഴ്‌സാണെങ്കിലും മുഹമ്മാദാനാണ് മത്സരത്തിൽ ആദ്യ ഗോൾ കണ്ടെത്തിയത്. 41ാം മിനിറ്റിൽ റോയ് മാഹിതോഷിന്റെ ലോങ്ങ് റേഞ്ചർ ഗോളിലൂടെയാണ് ലീഡ് നേടിയത്. എന്നാൽ മൂന്ന് മിനിറ്റിനുള്ളിൽ കെവിൻ യോക്കിന്റെ അസ്സിസ്റ്റിൽ ഫ്രാഞ്ചു സമനില ഗോൾ കണ്ടെത്തി. രണ്ടാം പകുതിയിൽ 56ാം മിനിറ്റിൽ കെവിൻ യോക്ക് നൽകിയ ക്രോസ് തലകൊണ്ട് തട്ടി വലയിലിട്ട് സ്‌ട്രൈക്കർ വിക്ടർ ബാർത്തെമ്യു ആതിഥേയർക്ക് ലീഡ് നൽകി. മികച്ച ആക്രമണ ഫുട്ബോൾ കളിച്ച ബ്ലാസ്റ്റേഴ്‌സ് 74ാം മിനിറ്റിൽ അവരുടെ ലീഡുയർത്തി. ഫ്രാഞ്ചുവിന്റെ ക്രോസ് വലയിലെത്തിച്ച് മലയാളി താരം ശ്രീക്കുട്ടൻ എംഎസ് ആണ് മൂന്നാം ഗോൾ കണ്ടെത്തിയത്.ജയത്തോടെ 12 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി എട്ടാം സ്ഥാനത്താണ്. തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ പരാജയമറിയാതെ മുന്നേറുകയാണ് ബ്ലാസ്റ്റേഴ്‌സ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button