ജീവിതത്തിൽ കൈത്താങ്ങായ വി.ഡി സതീശൻ മുഖ്യമന്ത്രി; മധുര വിതരണവുമായി ചികിത്സാ പിഴവ് മൂലം കൈ നഷ്ട്ടപെട്ട വിനോദിനി

പാലക്കാട്: തന്റെ ജീവിതത്തിൽ കരുതലും കൈത്താങ്ങുമായ വി.ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി ആയതിന്റെ സന്തോഷത്തിൽ വിനോദിനിയും കുടുംബവും. വി.ഡി സതീശിന്റെ നേതൃത്വത്തിൽ തനിക്കായി സ്വപ്ന ഭവനം ഒരുങ്ങാൻ പോകുന്ന പല്ലാവൂർ ജങ്ഷനിൽ കോൺഗ്രസ് നേതാക്കളോടും, പ്രവർത്തകരോടും ഒന്നിച്ച് മധുരം വിതരണം ചെയ്ത് തന്റെ സന്തോഷം പങ്കുവെച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം കൈ മുറിച്ച് മാറ്റേണ്ടി വന്ന വിനോദിനിക്ക് വി.ഡി സതീശനാണ് കൃത്രിമ കൈ വെക്കാൻ പണം നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button