കൊളസ്ട്രോൾ ഉള്ളവർ മുട്ട കഴിച്ചാൽ; പഠനങ്ങൾ പറയുന്നത്

കൊളസ്ട്രോളുണ്ടോ? എങ്കിൽ മുട്ടയുടെ മഞ്ഞ കഴിക്കാനേ പാടില്ല എന്ന് നിങ്ങളും കേട്ടിട്ടുണ്ടാകുമല്ലേ. പണി കിട്ടുമെന്നോർത്ത് കൊളസ്ട്രോളുള്ള പലരും മുട്ട കഴിക്കുന്നത് പാടെ നിർത്തുകയോ അല്ലെങ്കിൽ മഞ്ഞക്കരു കളഞ്ഞ കഴിക്കാറോ ആണ് പതിവ്. എന്നാൽ, മുട്ടയുടെ മഞ്ഞക്കരുവും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനങ്ങളിൽ പുതിയ കണ്ടെത്തലുണ്ടായിരിക്കുകയാണ്. രക്തത്തിൽ കൊളസ്ട്രോൾ കൂടുതലുള്ളവർ മുട്ടയുടെ മഞ്ഞ പൂർണമായി ഒഴിവാക്കണമെന്നത് പതിറ്റാണ്ടുകളായുള്ള ഒരു പൊതുധാരണയായിരുന്നു. എന്നാൽ, അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷ്യൻ ഉൾപ്പെടെയുള്ള മുൻനിര മെഡിക്കൽ ജേണലുകളിൽ വന്ന പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നതനുസരിച്ച് ഭക്ഷണത്തിലൂടെയുള്ള കൊളസ്ട്രോളും ശരീരത്തിലെ ചീത്ത കൊളസ്ട്രോളും തമ്മിലുള്ള ബന്ധം നമ്മൾ കരുതിയിരുന്നതുപോലെയല്ല. ഉയർന്ന കൊളസ്ട്രോളുള്ളവർ മുട്ടയുടെ മഞ്ഞക്കരു കഴിക്കുമ്പോൾ ശരീരത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് പുതിയ ശാസ്ത്രീയ കണ്ടെത്തലുകളുടെ വെളിച്ചത്തിൽ പരിശോധിക്കാം. മുട്ടയുടെ മഞ്ഞയെക്കുറിച്ചുള്ള മെഡിക്കൽ ലോകത്തിന്റെ കാഴ്ചപ്പാട് മാറാൻ കാരണം നമ്മുടെ കരളിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകളാണ്. ഒരു വലിയ മുട്ടയുടെ മഞ്ഞക്കരുവിൽ ഏകദേശം 185 മുതൽ 200 മില്ലിഗ്രാം വരെ കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. ഇത് നേരിട്ട് രക്തക്കുഴലുകളിൽ അടിഞ്ഞുകൂടും എന്നായിരുന്നു മുമ്പത്തെ ധാരണ. എന്നാൽ, ഭക്ഷണത്തിലൂടെയുള്ള കൊളസ്ട്രോൾ ഭൂരിഭാഗം ആളുകളുടെയും രക്തത്തിലെ കൊളസ്ട്രോൾ നിലയെ കാര്യമായി ബാധിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. നമ്മുടെ ശരീരത്തിന് കോശങ്ങളുടെ നിർമാണത്തിനും ഹോർമോണുകളുടെ ഉത്പാദനത്തിനും വിറ്റാമിൻ ഡി ലഭിക്കാനുമൊക്കെ കൊളസ്ട്രോൾ അത്യാവശ്യമാണ്. ഇതിനായി ആവശ്യമായ കൊളസ്ട്രോളിന്റെ 80 ശതമാനവും കരൾ തന്നെയാണ് സ്വയം നിർമിക്കുന്നത്. നമ്മൾ ഭക്ഷണത്തിലൂടെ കൊഴുപ്പ് കൂടുതൽ കഴിക്കുമ്പോൾ, കരൾ അതിന്റെ ഉത്പാദനം സ്വാഭാവികമായി കുറയ്ക്കുന്നു. അതിനാൽ രക്തത്തിൽ ചീത്ത കൊളസ്ട്രോൾ കൂടാൻ കാരണം ഭക്ഷണത്തിലെ കൊളസ്ട്രോളല്ല, മറിച്ച് പൂരിത കൊഴുപ്പും ട്രാൻസ് ഫാറ്റുകളുമാണ്. മുട്ടയുടെ മഞ്ഞയിൽ പൂരിത കൊഴുപ്പ് വളരെ കുറവാണ്. എന്നാൽ മുട്ട വറുക്കാൻ ഉപയോഗിക്കുന്ന വെണ്ണ, ഡാൽഡ, അല്ലെങ്കിൽ അതിനൊപ്പം കഴിക്കുന്ന സംസ്കരിച്ച മാംസങ്ങൾ എന്നിവയാണ് കൊളസ്ട്രോൾ കൂട്ടുന്നത്. മുട്ടയുടെ മഞ്ഞ കഴിക്കുമ്പോൾ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ മുട്ടയുടെ മഞ്ഞ ഒഴിവാക്കുമ്പോൾ, ആഹാരത്തിലെ ഏറ്റവും പോഷകസമൃദ്ധമായ ഭാഗമാണ് നിങ്ങൾ കളയുന്നത്. മിതമായ അളവിൽ ഇത് കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും. മിതമായ രീതിയിൽ മുട്ട കഴിക്കുന്നത് ശരീരത്തിലെ നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഈ നല്ല കൊളസ്ട്രോൾ രക്തക്കുഴലുകളിൽ അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്ട്രോളിനെ വലിച്ച് കരളിലെത്തിച്ച് നശിപ്പിച്ചു കളയാൻ സഹായിക്കുന്നവയാണ്. കൂടാതെ, തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും കരളിന്റെ സുഗമമായ പ്രവർത്തനത്തിനും ആവശ്യമായ ‘കോളിൻ’ എന്ന പോഷകം മുട്ടയുടെ മഞ്ഞയിൽ ധാരാളമുണ്ട്. മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയിരിക്കുന്ന ലൂട്ടീൻ, സെക്സാന്തിൻ എന്നീ ആന്റിഓക്‌സിഡന്റുകൾ പ്രായമാകുമ്പോൾ കണ്ണുകൾക്കുണ്ടാകുന്ന കാഴ്ചമങ്ങൽ, തിമിരം എന്നിവ തടയാൻ സഹായിക്കുന്നു. മുട്ടയുടെ മഞ്ഞ പൂർണ്ണമായി ഒഴിവാക്കേണ്ടതില്ലെങ്കിലും എല്ലാവർക്കും ഇത് ഒരുപോലെ ബാധകമല്ല. മെഡിക്കൽ ലോകം “ഹൈപ്പർ-റെസ്പോണ്ടേഴ്സ്” എന്ന് വിളിക്കുന്ന ഒരു വിഭാഗം ആളുകളുണ്ട്. ജനിതകപരമായ കാരണങ്ങളാൽ ഇങ്ങനെയുള്ളവരുടെ ശരീരം ഭക്ഷണത്തിലെ കൊളസ്ട്രോളിനെ വേഗത്തിൽ ആഗിരണം ചെയ്യും. അതോടൊപ്പം പ്രമേഹം, ഗുരുതരമായ ഹൃദ്രോഗം എന്നിവയുള്ളവർക്കും മുട്ടയുടെ മഞ്ഞയുടെ അമിത ഉപയോഗം കൊളസ്ട്രോൾ കൂട്ടിയേക്കാം.ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ എങ്ങനെ മുട്ട കഴിക്കണം? മിശ്രിത രീതി: നിങ്ങൾക്ക് കൂടുതൽ അളവിൽ മുട്ട കഴിക്കണമെന്നുണ്ടെങ്കിൽ (ഉദാഹരണത്തിന് ഓംലെറ്റ് ഉണ്ടാക്കുമ്പോൾ), 3 മുഴുവൻ മുട്ടയ്ക്ക് പകരം ഒരു മുഴുവൻ മുട്ടയും (മഞ്ഞയോടു കൂടി) രണ്ട് മുട്ടയുടെ വെള്ളയും ഉപയോഗിക്കുക. ഇത് വഴി മഞ്ഞക്കരുവിലെ പോഷകങ്ങൾ ലഭിക്കുകയും ചെയ്യും, കൊളസ്ട്രോൾ കൂടുകയുമില്ല.ആഴ്ചയിലെ കണക്ക്: സാധാരണ രീതിയിൽ കൊളസ്ട്രോൾ നിയന്ത്രണവിധേയമായിട്ടുള്ള ഒരാൾക്ക് ആഴ്ചയിൽ മൂന്ന് മുതൽ നാല് മുട്ട വരെ ധൈര്യമായി കഴിക്കാവുന്നതാണ്. പാകം ചെയ്യുന്ന രീതി: മുട്ട പുഴുങ്ങി കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇനി വറുക്കുകയാണെങ്കിൽ വെണ്ണയോ നെയ്യോ ഉപയോഗിക്കാതെ കുറഞ്ഞ അളവിൽ ഒലീവ് ഓയിലോ വെളിച്ചെണ്ണയോ ഉപയോഗിക്കുക. നാരുകളുള്ള ഭക്ഷണം ഒപ്പം കഴിക്കുക: മുട്ട കഴിക്കുമ്പോൾ അതിനൊപ്പം ഓട്‌സ്, തവിടുള്ള bread, ചീര, അല്ലെങ്കിൽ പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്തുക. ഇവയിലുള്ള ലയിക്കുന്ന നാരുകൾ മുട്ടയിലെ കൊളസ്ട്രോളിനെ രക്തത്തിലേക്ക് അമിതമായി ആഗിരണം ചെയ്യാതെ മലത്തിലൂടെ പുറന്തള്ളാൻ സഹായിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

MIMISLOT

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D