കൊളുക്കുമലയില്‍ ദാരുണ സംഭവം; സൂര്യോദയം കാണാനെത്തിയ യുവാവ് കൊക്കയിലേക്ക് ചാടി മരിച്ചു

ഇടുക്കി: വിനോദസഞ്ചാര കേന്ദ്രമായ കൊളുക്കുമലയിലെ പ്രശസ്തമായ സിംഹപാറയില്‍ വെച്ച് ചെന്നൈ സ്വദേശിയായ യുവാവ് കൊക്കയിലേക്ക് ചാടി ജീവനൊടുക്കി. ചെന്നൈ അഭിരാമപുരം സ്വദേശിയായ എന്‍. ദ്രാവിനേഷ് (25) ആണ് ബന്ധുക്കള്‍ നോക്കിനില്‍ക്കെ താഴ്ചയിലേക്ക് എടുത്തുചാടിയത്.കുടുംബത്തോടൊപ്പം സൂര്യോദയ ദൃശ്യങ്ങള്‍ ആസ്വദിക്കുന്നതിനായാണ് ദ്രാവിനേഷ് ട്രക്കിങ് ജീപ്പില്‍ മലമുകളില്‍ എത്തിയത്. എന്നാല്‍, ഒപ്പമുണ്ടായിരുന്നവരുടെ ശ്രദ്ധ ഒന്നുമാറിയ നിമിഷത്തില്‍ ദ്രാവിനേഷ് പെട്ടെന്ന് ഓടുകയും ഏകദേശം 400 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയുമായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു.പ്രണയ തകര്‍ച്ചയെത്തുടര്‍ന്നുള്ള മാനസിക വിഷമമാണ് യുവാവിനെ ഈ നീക്കത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവം നടന്ന സ്ഥലം തമിഴ്നാട്ടിലെ കൊരങ്ങണി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്നതായതിനാല്‍ തമിഴ്നാട് പോലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button