കെഎസ്ആർടിസിയിൽ സീറ്റ് ബുക്ക് ചെയ്തു; ബസിൽ കയറാൻ ചെന്നപ്പോൾ ‘വേറെ ബസിൽ കയറി പൊയ്ക്കോ‘യെന്ന് ജീവനക്കാരൻ; യാത്രക്കാരിയുടെ പരാതിയിൽ 35,146 രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

പത്തനംതിട്ട: മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്ത് കാത്തുനിന്ന യാത്രക്കാരെ വഴിയിലുപേക്ഷിച്ച് സർവീസ് നടത്തിയ കെഎസ്ആർടിസിക്ക് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പിഴ ചുമത്തി. പരാതിക്കാരിയായ തിരുവല്ല സ്വദേശിനി ശ്രുതി സൂസൻ ഫിലിപ്പിന് ടിക്കറ്റ് തുകയായ 146 രൂപയും, 25,000 രൂപ നഷ്ടപരിഹാരവും, കോടതി ചെലവിലേക്ക് 10,000 രൂപയും ഉൾപ്പെടെ ആകെ 35,146 രൂപ കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ നൽകണമെന്നാണ് കമ്മീഷന്‍റെ വിധി.

കഴിഞ്ഞ 2024 ഓഗസ്റ്റ് 24നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. പരാതിക്കാരിയായ ശ്രുതിയും അച്ഛനും മറ്റ് ചില ആശുപത്രി യാത്രക്കാരും കാട്ടാക്കടയിൽ നിന്നും എറണാകുളം അമൃത ഹോസ്പിറ്റലിലേക്ക് പോകുന്ന കെഎസ്ആർടിസി ബസിൽ (Trip Code: 0400KTAAIMSH, PNR No. 6810763) തിരുവല്ലയിൽ നിന്നും യാത്ര ചെയ്യുന്നതിനായി സീറ്റ് ബുക്ക് ചെയ്തിരുന്നു. സ്റ്റേഷൻ മാസ്റ്റർ നിർദ്ദേശിച്ചതു പ്രകാരം രാവിലെ 7.30 മുതൽ തിരുവല്ല ഡിപ്പോയിൽ ബസ് കാത്തുനിന്നെങ്കിലും 8.10 ആയിട്ടും ബസ് എത്തിയില്ല.

തുടർന്ന് ബസിലെ ക്രൂ നമ്പറിൽ ബന്ധപ്പെട്ടപ്പോഴാണ് ബസ് തിരുവല്ല ഡിപ്പോയിൽ കയറാതെ കോട്ടയം എത്തിയെന്ന വിവരമറിയുന്നത്. ‘മറ്റ് ഏതെങ്കിലും ബസിൽ കയറി പൊയ്ക്കൊള്ളാൻ’ എന്നായിരുന്നു ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ മറുപടി. സ്റ്റേഷൻ മാസ്റ്ററോട് അന്വേഷിച്ചപ്പോൾ ബസ് ക്രൂ ഡിപ്പോയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമായി.
ഉച്ചയ്ക്ക് 12.30-ന് ഡോക്ടറെ കാണാൻ മുൻകൂട്ടി പണമടച്ച് ബുക്ക് ചെയ്തിരുന്ന ശ്രുതിക്ക്, ഐടി ജോലിയിൽ നിന്നും അവധിയെടുത്താണ് വരേണ്ടി വന്നത്. എന്നാൽ ബസ് വരാത്തതിനെത്തുടർന്ന് കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചേരാൻ സാധിക്കാതെ വരികയും യാത്ര റദ്ദാക്കി മടങ്ങേണ്ടി വരികയും ചെയ്തു. അസുഖബാധിതയായതിനാൽ ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് മുൻനിർത്തിയാണ് വിശ്വാസപൂർവ്വം കെഎസ്ആർടിസി സീറ്റ് ബുക്ക് ചെയ്തതെന്ന് ശ്രുതി പരാതിയിൽ പറഞ്ഞു.
കെഎസ്ആർടിസി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ഉത്തരവാദിത്തമില്ലായ്മ മൂലം പരാതിക്കാരിക്ക് വലിയ സാമ്പത്തിക നഷ്ടവും കടുത്ത മാനസിക പ്രയാസവുമുണ്ടായി. സംഭവദിവസം തന്നെ തിരുവല്ല സ്റ്റേഷൻ മാസ്റ്റർക്കും, കെഎസ്ആർടിസി എംഡിക്കും, ഗതാഗത മന്ത്രിക്കും പരാതി നൽകിയിരുന്നു. പിന്നീട് ലഭിച്ച വിവരവകാശ മറുപടിയിൽ, കെഎസ്ആർടിസി ജീവനക്കാർക്ക് മാപ്പെഴുതി നൽകിയാൽ പിഴയോ മറ്റ് ശിക്ഷാ നടപടികളോ ഉണ്ടാകാറില്ലെന്ന വിവരം ലഭിച്ചതോടെയാണ് ശ്രുതി ഉപഭോക്തൃ കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot