മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തി; ഒറ്റപ്പാലം സ്വദേശിക്കെതിരെ കേസ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനെ അപകീർത്തിപ്പെടുത്തുന്ന ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച ഒറ്റപ്പാലം സ്വദേശിക്കെതിരെ കേസ്. കണ്ണിയംപുറം സ്വദേശി രാജനെതിരെയാണ് കേസെടുത്തത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.കെ ജയരാജന്റെ പരാതിയിലാണ് ഒറ്റപ്പാലം പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 29 നാണ് ഫേസ്ബുക്കിൽ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്ത രീതിയിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ കാൽപിടിക്കുന്ന രീതിയിലാണ് വ്യാജചിത്രം നിർമ്മിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് . ലഹളയും വിദ്വേഷവും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമത്തിലൂടെ ഫോട്ടോ പങ്കുവെച്ചുവെന്നാ കേസ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button