വീഡിയോ വൈറലായി കുഞ്ഞു റുവാനിക്കു വീടു വച്ചു നല്കാന്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞത്തെ റുവാനി എന്ന ആറു വയസ്സുകാരിയുടെ സങ്കടം കണ്ട് അവള്‍ക്കു വീടു വച്ചു നല്കുമെന്നു മുഖ്യമന്ത്രി വി ഡി സതീശന്‍ ഉറപ്പു നല്കി.തീരദേശ മേഖലയായ വിഴിഞ്ഞത്ത് അതീവ ദയനീയ സാഹചര്യത്തില്‍ കഴിയുന്ന റുവാനി എന്ന കൊച്ചുപെണ്‍കുട്ടിക്കും കുടുംബത്തിനും ഇനി സ്വന്തമായി സുരക്ഷിതമായൊരു വീട് യാഥാര്‍ത്ഥ്യമാകുന്നു. കേരള മുഖ്യമന്ത്രി വി. ഡി. സതീശന്റെ പ്രത്യേക താല്പര്യപ്രകാരവും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന ഭവനനിര്‍മ്മാണ പദ്ധതികളുടെ ഭാഗമായുമാണ് ഈ വീട് നിര്‍മ്മിച്ച് നല്‍കുന്നത്. മുഖ്യമന്ത്രി നേരിട്ടു റുവാനിയുടെ കുടുംബത്തെ വിളിച്ചാണ് വീടു വച്ചു നല്കാമെന്ന് അറിയിച്ചത്.ശക്തമായ കടലാക്രമണ ഭീഷണിയുള്ള വിഴിഞ്ഞം തീരത്ത്, തകര്‍ന്നു വീഴാറായ ഒരു താല്ക്കാലിക ഷെഡിലാണ് റുവാനിയും കുടുംബവും താമസിക്കുന്നത്. മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്നതും സുരക്ഷിതമല്ലാത്തതുമായ ഈ കൊച്ചുകൂരയിലെ ഇവരുടെ ദുരിതജീവിതം കുഞ്ഞു റുവാനിയുടെ ചെറിയൊരു വീഡിയോ ക്‌ളിപ്പിലൂടെയാണ് പുറംലോകം ശ്രദ്ധിച്ചത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി സഹായഹസ്തവുമായി രംഗത്തെത്തിയത്. തനിക്കു വീടു വച്ചു തന്നാല്‍ വലുതാകുമ്പോള്‍ പണം തിരികെ കൊടുക്കാമെന്നും റുവാനി ഉറപ്പു കൊടുക്കുന്നുണ്ട്!വി. ഡി. സതീശന്‍ മുന്‍കൈ എടുത്ത് നടപ്പിലാക്കുന്ന ഭവന പദ്ധതിയുടെ മാതൃകയിലാണ് വിഴിഞ്ഞത്തും റുവാനിയുടെ കുടുംബത്തിനായി പുതിയ വീട് ഒരുക്കുക. സര്‍ക്കാരിന്റെ ഔദ്യോഗിക ഫണ്ടുകള്‍ക്ക് പുറമെ, കാരുണ്യമനസ്സുള്ള സ്‌പോണ്‍സര്‍മാരുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് ഇതിനായുള്ള തുക കണ്ടെത്തുക.സാധാരണ കുടുംബത്തിന് ആവശ്യമായ കിടപ്പുമുറികള്‍, ഹാള്‍, അടുക്കള, ആധുനിക രീതിയിലുള്ള ശുചിമുറി എന്നിവയടക്കം എല്ലാ അടിസ്ഥാന സൗകര്യങ്ങളും അടങ്ങിയ ഒരു കോണ്‍ക്രീറ്റ് വീടാണ് നിര്‍മ്മിക്കുന്നത്. വി. ഡി. സതീശന്‍ തന്റെ മണ്ഡലമായ പറവൂരിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും മുന്‍പ് പ്രതിപക്ഷ നേതാവായിരുന്ന സമയത്തും അല്ലാതെയും വീടില്ലാത്ത പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നതിനായി ‘പുനര്‍ജനി’ എന്ന പേരില്‍ ഒരു ജനകീയ ഭവന നിര്‍മ്മാണ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button