എഐ സിസ്റ്റത്തിലെ പിഴവ്: 20,000ൽ അധികം ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്തു, വൻ സുരക്ഷാവീഴ്ച

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഇൻസ്റ്റാഗ്രാം അക്കൗണ്ട് റിക്കവറി സിസ്റ്റത്തിലെ പിഴവ് കാരണം 20,000 ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടെന്ന് മെറ്റ. അക്കൗണ്ടുകൾ തിരികെ ലഭിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഹൈ ടച്ച് സപ്പോർട്ട് (HTS) എന്ന നിർമിത ബുദ്ധി അധിഷ്ഠിത ടൂളിലാണ് ഈ സുരക്ഷ. ടു-ഫാക്ടർ ഓതന്റിക്കേഷൻ (2FA) ഇല്ലാത്ത അക്കൗണ്ടുകളെയാണ് ഈ പ്രശ്നം ബാധിച്ചത്. മെറ്റയുടെ ചാറ്റ്ബോട്ടിനോട് ഇമെയിൽ അഡ്രസ് ടാർഗെറ്റ് ചെയ്ത അക്കൗണ്ടുമായി ലിങ്ക് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടാണ് ഹാക്കർമാർ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഹാക്ക് ചെയ്തത്. പാസ്‌വേഡ് റീസെറ്റ് ചെയ്ത് അതിന്റെ നിയന്ത്രണം പൂർണമായി ഏറ്റെടുക്കുകയായിരുന്നു. ഏപ്രിൽ 17-നാണ് ആദ്യത്തെ ആക്രമണം നടന്നതെന്നാണ് വിലയിരുത്തുന്നത്. മെയ് 31നാണ് ഈ ആക്രമണം ആദ്യമായി ശ്രദ്ധയിൽപ്പെട്ടതെന്ന് മെറ്റാ വ്യക്തമാക്കുന്നു.ജൂൺ ഒന്നോടെ കമ്പനി ഈ പ്രശ്നം പരിഹരിച്ചതായി മെറ്റായുടെ കമ്മ്യൂണിക്കേഷൻസ് മേധാവി ആൻഡി സ്റ്റോൺ പറഞ്ഞു. മുൻ യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ പഴയ വൈറ്റ് ഹൗസ് അക്കൗണ്ട്, യു.എസ് സ്പേസ് ഫോഴ്സ് ചീഫ് മാസ്റ്റർ സർജന്റ് ജോൺ എഫ്. ബെന്റീവെഗ്ന, പ്രമുഖ ബ്രാൻഡായ സെഫോറ (Sephora) എന്നിവരുടേതുൾപ്പെടെയുള്ള പ്രശസ്തരായ പലരുടെയും ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളെ ഇത് ബാധിച്ചു. സുരക്ഷാവീഴ്ച കാരണം വ്യക്തിഗത വിവരങ്ങളൊന്നും ചോർന്നിട്ടുണ്ടോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് മെറ്റ കൂട്ടിച്ചേർക്കുന്നു. എങ്കിലും അക്കൗണ്ട് ഹാക്ക് ചെയ്തവർക്ക് ഇമെയിൽ വിലാസങ്ങൾ, ഫോൺ നമ്പറുകൾ, ജനനത്തീയതികൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ, ഡയറക്ട് മെസ്സേജുകൾ , പ്രൊഫൈൽ വിവരങ്ങൾ, അക്കൗണ്ട് ആക്റ്റിവിറ്റികൾ, ലിങ്ക് ചെയ്തിട്ടുള്ള മറ്റ് അക്കൗണ്ടുകൾ എന്നിവ ലഭ്യമായിട്ടുണ്ടാകാമെന്നും അവർ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button